ഉത്തർ പ്രദേശിലെ സരയു നദിയിലിറങ്ങി ഡാൻസ് ചെയ്ത് റീൽ ചിത്രീകരിച്ച യുവതിക്കെതിരെ കേസ്. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് അയോധ്യ പൊലീസ് കേസെടുത്തത്. പുണ്യ നദിയായ സരയുവിനെ അനാദരിച്ചു എന്നും മതവികാരം വ്രണപ്പെടുത്തിയെന്നും തീർത്ഥാടകർ വിമർശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കേസ്.
‘ജീവൻ മേ ജാനേ ജാനാ’ എന്ന ബോളിവുഡ് ഗാനത്തിനൊപ്പം ചുവട് വയ്ക്കുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്.
अयोध्या- राम की पैड़ी बनी रील प्रेमियों का शूटिंग का अड्डा
➡धर्म नगरी की मर्यादा तारतार कर रहे हैं रील प्रेमी
➡आए दिन सरयू की जलधारा में रील बनाते हैं लोग
➡सरयू की जलधारा में रील बनाने का वीडियो वायरल.#Ayodhya pic.twitter.com/rtyN2TGDi8— भारत समाचार | Bharat Samachar (@bstvlive) October 10, 2023
ഇതിനു പിന്നാലെ തീർത്ഥാടകരും മതവിശ്വാസികളും യുവതിക്കെതിരെ രംഗത്തുവന്നു.
പത്താൻകോട്ട് ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ ഷാഹിദ് ലത്തീഫ് കൊല്ലപ്പെട്ടതായി റിപ്പോർട്ട്
ഇത് മതവികാരം വ്രണപ്പെടുത്തുന്ന പ്രവൃത്തിയാണെന്നും ആരാധനാലയങ്ങളിൽ ഇത്തരം രീതികൾ അനുവദിക്കരുതെന്നും ഇവർ ആവശ്യപ്പെട്ടു. തുടർന്ന് യുപി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം