ഇന്ത്യയും കരുതിയിരിക്കണമെന്നും പ്രധാനമന്ത്രി പാഠം പഠിക്കണമെന്നും വീഡിയോ സന്ദേശത്തിൽ ഭീഷണി മുഴക്കുന്നുണ്ട്. കൂടാതെ നിജ്ജാറിന്റെ മരണത്തിന് പകരം വീട്ടുമെന്നും ഭീഷണിയുണ്ട്. ഖലിസ്ഥാൻ ഭീകരൻ ഗുർപട് വന്ത് സിങ് പന്നുവിന്റെ പുതിയ വിഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. നേരത്തെ ജി 20 ഇന്ത്യയിൽ നടക്കുമ്പോഴും അതിന് മുമ്പ് ഇന്ത്യ ക്രിക്കറ്റ് മാച്ചിലുമടക്കം ഭീഷണി മുഴക്കിയ സംഘടനയാണിത്.
ദില്ലിയിലെ പല സ്ഥലങ്ങളിലെയും ഖാലിസ്ഥാൻ അനുകൂല ചുവരെഴുത്തുകൾക്ക് പിന്നിൽ താനും തന്റെ സംഘടനയാണെന്നും വെളിപ്പെടുത്തി ജി 20 നടക്കുന്ന സമയത്തും ഈ സംഘടന രംഗത്തെത്തിയിരുന്നു. ഈ വീഡിയോ സന്ദേശത്തിൽ പറയുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം ഹമാസ് മാതൃകയിൽ ഇന്ത്യയിലും ആക്രമണം നടത്തുമെന്നും ഇന്ത്യ കരുതിയിരിക്കണം എന്നുമാണ്.
ഓണ്‍ലൈന്‍ വാര്‍ത്താമാധ്യമമായ ന്യൂസ് ക്ലിക്കിനെതിരേ സിബിഐയും
വീഡിയോ ദൃശ്യങ്ങളെ വളരെ ഗൗരവത്തോടെ തന്നെയാണ് കണ്ടിരിക്കുന്നതെന്ന് സുരക്ഷാ ഏജൻസികൾ വ്യക്തമാക്കുന്നു. നേരത്തെ ഇന്ത്യ പാകിസ്ഥാൻ മാച്ച് അഹമ്മദാബാദിൽ നടക്കുമ്പോഴും അതിന് നേരെ ആക്രമണം നടത്തുമെന്ന തരത്തിലുള്ള വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം