ന്യൂ ഡല്‍ഹി: കേരളത്തില്‍ തൃശൂര്‍ പൂരമടക്കമുള്ള ഉത്സവങ്ങള്‍ക്ക് നാട്ടാനകളെ എഴുന്നള്ളിക്കുന്നത് വിലക്കണമെന്ന ആവശ്യവുമായി ഹൈകോടതിയെ സമീപിക്കാൻ സുപ്രീംകോടതി നിര്‍ദേശിച്ചു.2012ലെ കേരള നാട്ടാന പരിപാലന ചട്ടങ്ങള്‍ ലംഘിച്ച് തൃശൂര്‍ പൂരത്തിന് ആനകളെ എഴുന്നള്ളിക്കുന്നതിനെതിരെ തിരുവമ്പാടി വി.കെ. വെങ്കിടാചലം സമര്‍പ്പിച്ച ഹരജി പ്രാദേശിക സാഹചര്യങ്ങള്‍ അറിയുന്ന ഹൈകോടതി ജഡ്ജിമാരാണ് തീര്‍പ്പാക്കാൻ നല്ലതെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. അതേസമയം, രാജ്യമൊട്ടുക്കും നാട്ടാനകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ സംബന്ധിച്ച ഹരജിയില്‍ ഡിസംബറില്‍ വാദം കേള്‍ക്കാമെന്നും ബെഞ്ച് അറിയിച്ചു.
13 മനുഷ്യരെയും മൂന്ന് ആനകളെയും കൊന്ന തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ പൂരത്തിന് എഴുന്നള്ളിച്ചതടക്കം ചൂണ്ടിക്കാട്ടി വെങ്കിട്ടാചലം സമര്‍പ്പിച്ച ഹരജിയെ സംസ്ഥാനസര്‍ക്കാറിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ജയ്ദീപ് ഗുപ്തയും സ്റ്റാന്‍ഡിങ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കറും ശക്തമായി എതിര്‍ത്തു.
പ്രാദേശികമായ ഇത്തരം വിഷയങ്ങളില്‍ ഇടപെടാൻ സുപ്രീംകോടതി ബാധ്യസ്ഥമല്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. ഇത് പരിഗണിക്കാൻ ഏറ്റവും ഉചിതം ഹൈകോടതി ജഡ്ജിമാരാണ്. ഹൈകോടതിയുടെ ഭാഗത്തുനിന്ന് വല്ല പിഴവുമുണ്ടായാല്‍ സുപ്രീംകോടതിയിലേക്ക് വരാം.അല്ലാതെ നേരിട്ട് ഇത്തരം ആവശ്യങ്ങളുമായി സുപ്രീംകോടതിയെ സമീപിക്കരുതെന്നും തങ്ങള്‍ ഉത്തരവിറക്കിയാല്‍ അനന്തരഫലം എന്തായിരിക്കുമെന്ന് പറയാനാവില്ലെന്നും ബെഞ്ച് വ്യക്തമാക്കി. നാട്ടാനകള്‍ക്ക് എതിരെ രാജ്യമൊട്ടുക്കും നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരായ ഹരജി ഡിസംബറില്‍ വിശദമായ വാദത്തിന് എടുക്കുമ്പോൾ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ വിഷയങ്ങള്‍ കേള്‍ക്കാമെന്നും സുപ്രീംകോടതി കൂട്ടിച്ചേര്‍ത്തു.
https://www.youtube.com/watch?v=aI4WiPePppw
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join