Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

വിശ്വാസ്യത തകർക്കാൻ ശ്രമിച്ചെന്നാരോപിച്ച് ഫിനാൻഷ്യൽ ടൈംസ് പത്രത്തിനെതിരെ അദാനി ഗ്രൂപ്പ്

Web Desk by Web Desk
Oct 11, 2023, 09:48 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

അടിസ്ഥാനരഹിതമാണെന്ന് തെളിഞ്ഞ കാര്യങ്ങൾ വീണ്ടും കുത്തിപ്പൊക്കുന്നതിലൂടെ കമ്പനിയെ തകർക്കുകയാണ് ലക്ഷ്യമെന്നാണ് അദാനി ഗ്രൂപ്പിന്റെ പക്ഷം. കഴിഞ്ഞ മാർച്ചിൽ ഒ സി സി ആർ പിയുമായി ചേർന്ന് ഫിനാൻഷ്യൽ ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോർട്ട് തങ്ങളുടെ വിശ്വാസ്യത തകർക്കുന്ന രീതിയിലാണെന്നും അത് ഗൂഢാലോചനയുടെ ഭാഗമാണെന്നുമാണ് ഇപ്പോൾ അദാനി ഗ്രൂപ്പിന്റെ ആരോപണം. ബ്രിട്ടീഷ് പത്രം തങ്ങൾക്കെതിരെ നടത്തുന്ന അടിസ്ഥാനരഹിതമായ പ്രചാരണങ്ങളുടെ ഭാഗമാണിത്. ഫിനാൻഷ്യൽ ടൈംസിന്റെ ഭാഗമായ ഡാൻ മാക്ക്രമാണ്‌ ഇപ്പോഴത്തെ പ്രചാരണങ്ങൾക്ക് പിറകിലെന്നാണ് അദാനി ഗ്രൂപ്പിന്റെ വാദം.

2023 ഓഗസ്റ്റിൽ ഒ സി സി ആർ പി പുറത്തുവിട്ട റിപ്പോർട്ടിന് അടിസ്ഥാനമായ വിവരങ്ങളാണ് ഫിനാൻഷ്യൽ ടൈംസും ഉപയോഗിച്ചിരിക്കുന്നത്. ഒ സി സി ആർ പിയുടെ റിപ്പോർട്ട് തെറ്റിദ്ധാരണാജനകമാണെന്നും, ആ ഏജൻസിയുമായി ഡാൻ മാക്രമിനുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ഈ റിപ്പോർട്ട് വന്നതെന്നും, അതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നുമാണ് അദാനി ഗ്രൂപ്പിന്റെ പ്രധാന ആരോപണം.

manappuram 1

ഒ സി സി ആർ പി റിപ്പോർട്ട് പ്രകാരം അദാനി ഗ്രൂപ്പിന് ലഭിച്ചിരിക്കുന്ന വിദേശ നിക്ഷേപങ്ങളിൽ മിക്കതും അദാനി കുടുംബത്തിനുള്ളിൽ നിന്നുതന്നെയുള്ള കടലാസ് കമ്പനികളിൽ നിന്നാണെന്ന വിവരമാണ് ഫിനാൻഷ്യൽ ടൈംസ് പുറത്ത് വിട്ടത്. പ്രത്യേകിച്ച് ഗൗതം അദാനിയുടെ സഹോദരൻ വിനോദ് അദാനിയുടെ പേരിലുള്ള കമ്പനികളിൽ നിന്ന്. 2017നും 2022നുമിടയിലുള്ള വിദേശ നിക്ഷേപങ്ങളെ കുറിച്ചാണ് റിപ്പോർട്ടിൽ പ്രതിപാദിക്കുന്നത്. 5.7 ബില്യൺ ഡോളർ വരുന്ന അദാനി ഗ്രൂപ്പിന്റെ വിദേശ നിക്ഷേപത്തിന്റെ പകുതിയോളം ഇത്തരത്തിൽ കടലാസ് കമ്പനികളിലൂടെ ഉണ്ടാക്കിയെടുത്തതാണ് എന്നാണ് ഫിനാൻഷ്യൽ ടൈംസ് 2023 മാർച്ചിൽ പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നത്.

മൗറീഷ്യസ് കേന്ദ്രീകൃതമായ വെളിപ്പെടുത്താത്ത ഉറവിടങ്ങളിൽ നിന്നാണ് ഈ പണം വന്നിരിക്കുന്നതെന്നാണ് പത്രം റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇത് ഓഹരി വിപണിയിൽ നടക്കുന്ന മത്സരത്തിന്റെ ഭാഗമായി അദാനി ഗ്രൂപ്പിനെ വലിച്ച് താഴെയിടാനുള്ള ശ്രമത്തിന്റെ ഭാഗമായി മാത്രമാണെന്നാണ് അദാനി ഗ്രൂപ്പിന്റെ മറുപടി. റിപ്പോർട്ട് പുറത്ത് വന്ന സമയത്ത് തന്നെ ഈ റിപ്പോർട്ട് അദാനി ഗ്രൂപ്പിന്റെ വിശ്വാസ്യതയെ തകർക്കും താരത്തിലുള്ളതാണെന്നും അത് ഉടൻ പിൻവലിക്കണമെന്നുമാവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് പ്രസ്താവനയിറക്കിയിരുന്നു. എന്നാൽ അതുമായി ബന്ധപ്പെട്ട ചർച്ചകളൊന്നും സജീവമല്ലാത്ത സമയത്തതാണ് ഇപ്പോൾ വീണ്ടും ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ടിന് മറുപടിയുമായി അദാനി ഗ്രൂപ്പ് വരുന്നത്.

പുറത്ത് നിന്നുള്ള കമ്പനികളിൽ നിന്ന് വലിയ ഓഹരി വാങ്ങുന്നതായി കാണിക്കുന്നതിലൂടെ ഓഹരിവിപണിയിൽ വലിയ മാറ്റങ്ങൾ സംഭവിക്കുകയും കമ്പനിയുടെ ഉത്പന്നങ്ങളുടെയും ഓഹരിയുടെയും മൂല്യം വർദ്ധിക്കുകയും ചെയ്യും. കടലാസ് കമ്പനികളിൽ നിന്ന് നിക്ഷേപം സ്വീകരിക്കുന്നതിലൂടെ ഇത് എളുപ്പം സാധിക്കും എന്നിടത്താണ് ഒ സി സി ആർ പി റിപ്പോർട്ടും അതിനു മുമ്പ് സമാനമായ ആരോപണവുമായി പുറത്ത് വന്ന ഹിൻഡൻബെർഗ് റിപ്പോർട്ടും പ്രസക്തമാകുന്നത്. സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ സംഭവം അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.

ReadAlso:

രാഹുൽ ഗാന്ധിയെ കാണണം..പിന്നോട്ടില്ല, അറസ്റ്റ് ചെയ്തോളൂ; ബാരഖാംബ സ്റ്റേഷന് മുന്നിൽ മുഖ്യമന്ത്രി വി ഡി സതീശൻ | CM V.D. Satheesan in front of the Barakhamba station in Delhi to meet Rahul Gandhi

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; രാഹുൽ ഗാന്ധിയെയും പ്രിയങ്കയെയും കസ്റ്റഡിയിലെടുത്തു, ഡൽഹിയിൽ നാടകീയ രംഗങ്ങൾ | Protest against Gyanesh Kumar; Rahul Gandhi and Priyanka have been taken into custody

രാജ്യതലസ്ഥാനത്ത് ഇന്നും നടകീയ രംഗങ്ങള്‍; എംപിമാര്‍ ജന്തര്‍ മന്തറിലേക്ക്; ഇന്ത്യാസഖ്യത്തിന്റെ വന്‍പ്രതിഷേധം | Dramatic scenes in the national capital again today

പേപ്പർ കമ്പനിക്ക് കരാർ നൽകി നഷ്ടം വരുത്തി; പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം |

25 വർഷത്തെ ഭരണം: വികസിതഭാരതം 2047ൽ യാഥാർത്ഥ്യമാക്കുമെന്ന് പ്രധാനമന്ത്രി

ഈ വർഷം ജനുവരി 24നാണ് യു എസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹിൻഡൻബെർഗ് റീസേർച്ച്, അദാനി ഗ്രൂപ്പ് കടലാസ് കമ്പനികൾ രൂപീകരിച്ച് ഓഹരി തട്ടിപ്പ് നടത്തിയെന്നാരോപിക്കുന്ന റിപ്പോർട്ട് പുറത്ത് വിടുന്നത്. അങ്ങനെയാണ് അദാനി ഗ്രൂപ്പിന്റെ ഇപ്പോഴും വ്യക്തമല്ലാത്ത വിദേശ നിക്ഷേപങ്ങളിലെ സങ്കീർണതകളുമായി ബന്ധപ്പെട്ട സംശയങ്ങൾ ബലപ്പെടുന്നത്. അദാനി ഗ്രൂപ്പ് അന്നുതന്നെ എല്ലാ ആരോപണങ്ങളും നിഷേധിച്ചു.

കേന്ദ്ര സർക്കാരിന്റെ അഴിമതിയെക്കുറിച്ചുള്ള സുപ്രധാന ഓഡിറ്റ് റിപ്പോർട്ടുകളിൽ ഉൾപ്പെട്ട മൂന്ന് പേരെ സിഎജി സ്ഥലം മാറ്റി

ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് പറയുന്ന മറ്റൊരു കാര്യം, അദാനി ഗ്രൂപ്പിലേക്ക് വന്ന നിക്ഷേപങ്ങളിൽ ഭൂരിഭാഗവും രണ്ട് കമ്പനികളിൽ നിന്ന് വന്നതാണെന്നും, അത് ദുബായിലുള്ള ഗൗതം അദാനിയുടെ സഹോദരൻ വിനോദ് അദാനിയുടെ കമ്പനികളാണെന്നുമുള്ള വിവരമാണ്. അദാനി കുടുംബത്തിന്റെ ബിസിനസ് ഇടപാടുകൾ നിയന്ത്രിക്കുന്ന ചീഫ് എക്സിക്യൂട്ടീവ് ആയ സുബൈർ മിത്രയെ ഉദ്ദരിച്ച് കൊണ്ട് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്, 2017നും 2018നുമിടയിൽ എമേർജിങ് മാർക്കറ്റ് ഇൻവെസ്റ്റ്മെന്റ് ഡി എം സി സി മാത്രം അദാനി ഗ്രൂപ്പിൽ നിക്ഷേപിച്ചത് 631 മില്യൺ ഡോളർ ആണ്. അത് മുഴുവൻ വിനോദ് അദാനിയുടെ പണമാണെന്നാണ് എമേർജിങ് മാർക്കറ്റ് ഇൻവെസ്റ്റ്മെന്റ് പ്രതിനിധി സുബൈർ മിത്ര പറയുന്നതായി ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.

അദാനി ഗ്രൂപ്പ് നൽകിയ മറുപടി അനുസരിച്ച് ഈ നിക്ഷേപങ്ങൾ അവരുടെ പ്രൊമോട്ടർ കമ്പനികൾ ഉണ്ടാക്കിയത് അദാനി ഗ്രീൻ എനർജി ലിമിറ്റഡ് എന്ന കമ്പനിയിലെയും, അദാനി ടോട്ടൽ ഗ്യാസ് ലിമിറ്റഡ് എന്ന കമ്പിനിയിലെയും ഓഹരികൾ പലവിധത്തിൽ വിറ്റിട്ടാണെന്നാണ്.

ഹിൻഡൻബെർഗ് റിപ്പോർട്ട് വന്ന സമയത്ത് അദാനി ഏഷ്യയിലെ ഏറ്റവും സമ്പന്നനായ മനുഷ്യനും ലോകത്തെ മൂന്നാമത്തെ സമ്പന്നനുമായിരുന്നു. റിപ്പോർട്ട് പുറത്ത് വന്നതോടെ ഫോബ്സിന്റെയോ ബ്ലൂംസ്ബെർഗിന്റെയോ പട്ടികയിൽ ആദ്യ 25 ൽ പോലും അദാനിയില്ല. എവിടെനിന്നെന്നറിയാതെ 20000 കോടിയുടെ നിക്ഷേപം അദാനി ഗ്രൂപ്പിലേക്ക് വന്നതായി വിവരം ഫോബ്‌സ് പുറത്ത് വിട്ടതും കമ്പനിക്ക് തലവേദനയായി. അതിന്റെ ചുവടുപിടിച്ച് 20000 കോടിയുടെ നിക്ഷേപം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പാർലമെന്റിൽ ചർച്ചയാക്കിയതോടെ കാര്യങ്ങൾ കൂടുതൽ വഷളായി.

ഡയറക്ടറേറ്റ് ഓഫ് റെവന്യു ഇന്റലിജൻസ് (ഡി ആർ ഐ) റിപ്പോർട്ടിൽ അദാനി ഗ്രൂപ്പിന്റെ പേരുവന്നത് ഉയർത്തിക്കാണിച്ചാണ് ഫിനാൻഷ്യൽ ടൈംസിന്റെ റിപ്പോർട്ട് വന്നിരിക്കുന്നത്. ഡി ആർ ഐ പുറത്തുവിട്ടിരിക്കുന്ന പട്ടികയിൽ അദാനിഗ്രൂപ് കൂടാതെ 40 ഓളം മറ്റ് കമ്പനികളുമുണ്ട്. എന്നാൽ അദാനി ഗ്രൂപ്പിനെ മാത്രം എടുത്ത് കാണിക്കുന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് ഇപ്പോൾ അദാനി ഗ്രൂപ്പ് പ്രസ്താവനയിലൂടെ പറയുന്നത്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

Latest News

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

മാസപ്പടി കേസ്; റിയാസിന്റെ സുഹൃത്ത് ഹസൻ വാരിസിന്റെ മൊഴി എസ്ഐ ടി രേഖപ്പെടുത്തി | masappadi case hassan varis statement sit

കളമശ്ശേരി പീഡനം; പ്രത്യേക പോലീസ് സംഘം അന്വേഷിക്കണം: ജെബി മേത്തർ എം.പി | Kalamassery assault: Special police team must investigate, says MP Jebi Mather

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത: നാല് ജില്ലകളിൽ യെല്ലോ അലർട്ട് | Possibility of isolated heavy rain in the state: Yellow alert in four districts

‘കേരളം ആരോഗ്യരംഗത്ത് മികച്ചത്, എയിംസ് സ്ഥാപിക്കാന്‍ മുന്‍ഗണനയില്ല’; ഹൈക്കോടതിയില്‍ നിലപാടറിയിച്ച് കേന്ദ്രം | no priority for establishing AIIMS in kerala Centre informs High Court

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies