ആരോഗ്യപ്രശ്നങ്ങൾ കാരണം മുഖ്യമന്ത്രിയെ മൂന്നാഴ്ചയായി കാണാനില്ലെന്നും മുഖ്യമന്ത്രിയുടെ അരോഗ്യസ്ഥിതിയെ കുറിച്ച് മെഡിക്കൽ ബുള്ളറ്റിൻ ദിവസവും പുറത്തിറക്കണമെന്നുമാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
ബിജെപി നേതാവ് മാരി ശശിധർ റെഡ്ഡിയാണ് ഗവർണർ തമിഴിസൈ സൗന്ദരരാജന് കത്തയച്ചത്. കെസിആറിന്റെ ആരോഗ്യസ്ഥിതിയിൽ അശങ്കയുണ്ടെന്നും കത്തിൽ പറയുന്നു. തെലങ്കാന സംയോജന ദിനത്തോടനുബന്ധിച്ച് ഹൈദരാബാദിലെ പബ്ലിക് ഗാർഡൻസിൽ നടന്ന പരിപാടിയിലാണ് കെസിആർ അവസാനമായി പങ്കെടുത്തത്.
പിന്നീട് കെസിആറിന് വെറൽ പനിയും ചുമയും ബാധിച്ചതായി മകനും തെലങ്കാന മന്ത്രിയുമായ കെടി രാമറാവു എക്സിലൂടെ പറഞ്ഞിരുന്നു. പൊതുപരിപാടികളിൽ മുഖ്യമന്ത്രിയുടെ അഭാവത്തിൽ മകനാണ് നിലവിൽ പങ്കെടുക്കുന്നത്.
തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ ആരോഗ്യസ്ഥിതി സമാനമായ രീതിയിൽ മറച്ചുവെച്ചിരുന്നെന്നും മുഖ്യമന്ത്രിയെന്ന നിലയിൽ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി അറിയേണ്ടത് പൊതുജനങ്ങളുടെ അവകാശമാണെന്നും മാരി പറഞ്ഞു.
കെസിആറിനെ പോലെ ഉന്നത പദവിയിൽ ഇരിക്കുന്ന വ്യക്തികൾക്ക് അസുഖം വന്ന സന്ദർഭങ്ങളിലെല്ലാം ആശുപത്രി അധികൃതരും സംസ്ഥാന ആരോഗ്യ ഉദ്യോഗസ്ഥരും പതിവായി ആരോഗ്യ ബുള്ളറ്റിനുകൾ പുറത്തിറക്കാറുണ്ടെന്നും കത്തിൽ മാരി കൂട്ടിച്ചേർത്തു
”ഒരു മകനെന്ന നിലയിൽ, തന്റെ പിതാവിന്റെ അവസ്ഥയെക്കുറിച്ച് വിശദീകരിക്കാൻ കെടിആറിന് ഉത്തരവാദിത്വം ഉണ്ടെന്നും തെലങ്കാനക്കാർക്ക് അവരുടെ മുഖ്യമന്ത്രിയെക്കുറിച്ച് അറിയാൻ അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഹുസ്നാബാദിലെ റാലിയോടെ മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ് പര്യടനം ആരംഭിക്കുന്ന കെസിആർ, നവംബർ 9 ന് സിദ്ദിപേട്ട്, കാമറെഡ്ഡി സെഗ്മെന്റുകളിൽ നിന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്നും വാർത്താകുറിപ്പിൽ പറഞ്ഞു. സെപ്തംബർ 26 നാണ് മുഖ്യമന്ത്രിക്ക് അസുഖം ബാധിച്ചതായി കെടിആർ ‘എക്സ്’ ൽ പോസ്റ്റ് ചെയ്തത്
മതനിന്ദയും വിദ്വേഷവും പടർത്തുന്ന പ്രസംഗം : അരുന്ധതി റോയിയെ വിചാരണ ചെയ്യാൻ അനുമതി നൽകി ഡൽഹി ഗവർണർ
അതേസമയം തെലങ്കാന തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ പ്രകടന പത്രിക പുറത്തിറക്കുന്നതിനും സ്ഥാനാർത്ഥികൾക്ക് ബി ഫോമുകൾ നൽകുന്നതിനുമായി ഒക്ടോബർ 15 ന് കെസിആർ ബിആർഎസ് പാർട്ടിയുടെ ആസ്ഥാനമായ ഭാരത് രാഷ്ട്ര സമിതിയിൽ യോഗം ചേരുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് തിങ്കളാഴ്ച വാർത്താകുറിപ്പ് ഇറക്കിയിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം