മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ ഒരു കോടിയിലധികം രൂപ വരുന്ന സ്വർണവുമായി രണ്ടു യാത്രക്കാർ പിടിയിലായി. ഷാർജയിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ കാസർഗോഡ് സ്വദേശി അബ്ദുൾ നിഷാർ, അബുദാബിയിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ വടകര സ്വദേശി മഹമൂദ് എന്നിവരിൽ നിന്നാണ് സ്വർണം പിടികൂടിയത്. പേസ്റ്റ് രൂപത്തിലുള്ള സ്വർണം ഗുളിക മാതൃകയിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചാണ് ഇരുവരും കടത്താൻ ശ്രമിച്ചത്.
ഒരു കോടി എട്ട് ലക്ഷം രൂപയുടെ 1,829 ഗ്രാം സ്വർണമാണ് ഇവരിൽ നിന്നു പിടിച്ചത്. മഹമൂദിൽ നിന്നും 44 ലക്ഷം വരുന്ന 739 ഗ്രാം സ്വർണവും അബ്ദുൾ നിഷാറിൽ നിന്നും 64 ലക്ഷം രൂപ വിലമതിക്കുന്ന 1,080 ഗ്രാം സ്വർണവുമാണ് പിടികൂടിയത്. പേസ്റ്റ് രൂപത്തിലുള്ള സ്വർണം പിന്നീട് വേർതിരിച്ചെടുത്തു.
പരിശോധനയിൽ കസ്റ്റംസ് ഓഫീസർമാരായ ദീപക് മീന, രാധാകൃഷ്ണൻ, ഷെമ്മി, രാജശേഖർ, നിതേഷ്, ഗൗരവ് വത്സല, ബോബി എന്നിവർ പങ്കെടുത്തു.
https://www.youtube.com/watch?v=aI4WiPePppw
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം