ഹൈദരാബാദ്: 2023 ലോകകപ്പിലെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ജയം സ്വന്തമാക്കി പാകിസ്താന്. ശ്രീലങ്കയ്ക്കെതിരേ ആറ് വിക്കറ്റിനായിരുന്നു പാകിസ്താന്റെ ജയം. ശ്രീലങ്ക ഉയര്‍ത്തിയ 345 റണ്‍സെന്ന സാമാന്യം വലിയ വിജയലക്ഷ്യം 48.2 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ പാക് ടീം മറികടന്നു. ശ്രീലങ്കയുടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. ലോകകപ്പ് ചരിത്രത്തില്‍ ഒരു ടീം പിന്തുടര്ന്ന് വിജയിക്കുന്ന ഏറ്റവും വലിയ വിജയലക്ഷ്യമാണിത്.
ശ്രീലങ്കയ്ക്കുള്ള മറുപടിയിൽ പാകിസ്താൻ ആദ്യം ഒന്ന് വിരണ്ടെങ്കിലും പിന്നീട് കരകയറുകയായിരുന്നു. 37ന് രണ്ട് എന്ന നിലയിൽ പതറിയ പാകിസ്താൻ മൂന്നാം വിക്കറ്റിലാണ് മത്സരത്തിലേക്ക് തിരച്ചുവന്നത്. അബ്ദുള്ള ഷഫീഖും മുഹമ്മദ് റിസ്വാനുമാണ് കളി തിരിച്ചത്. ഷഫീഖ് 103 പന്തുകളിൽ നിന്ന് 113 റൺസ് നേടിയപ്പോൾ റിസ്വാൻ റൺസ് നേടി പുറത്താകാതെ നിന്നു.
ബാബർ അസം(10) ഇമാമുൽ ഹഖ്(12) എന്നിവരാണ് ആദ്യം പുറത്തായത്. 31 റൺസുമായി സൗദ് ഷക്കീലും 22 റൺസുമായി ഇഫ്തികാർ അഹമ്മദും പാകിസ്താന്റെ വിജയത്തിൽ പങ്കാളികളായി. 10 ഫോറും മൂന്ന് സിക്സറും അടങ്ങുന്നതായിരുന്നു അബ്ദുള്ളയുടെ ഇന്നിങ്സ്. റിസ്വാൻ മൂന്ന് സിക്സറുകളും ഒമ്പത് ബൗണ്ടറിയും കണ്ടെത്തി.
നേരത്തേ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ലങ്ക മെന്‍ഡിസിന്റെയും സമരവിക്രമയുടെയും സെഞ്ചുറിക്കരുത്തില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 344 റണ്‍സെടുത്തിരുന്നു. സ്കോർ ബോർഡിൽ അഞ്ച് റൺസ് എത്തുമ്പോഴേക്ക് ലങ്കയുടെ ആദ്യ വിക്കറ്റ് വീണു. പിന്നാലെയായിരുന്നു ലങ്കൻ ഇന്നിങ്സിന്റെ രക്ഷാ പ്രവർത്തനം. കുശാൽ മെൻഡിസ് 77 പന്തുകളിൽ നിന്ന് 122 റൺസ് നേടിയപ്പോൾ സമരവിക്രമ 89 പന്തുകളിൽ നിന്ന് 108 റൺസ് നേടി.
ധനഞ്ജയ ഡിസില്‍വ (34 പന്തില്‍ 25), ക്യാപ്റ്റന്‍ ദസുന്‍ ഷനക (18 പന്തില്‍ 12) എന്നിവര്‍ സമരവിക്രമയ്ക്ക് പിന്തുണ നല്കി.
പാകിസ്താന് വേണ്ടി ഹസൻ അലി നാല് വിക്കറ്റ് വീഴ്ത്തിയെങ്കിലും പത്ത് ഓവറിൽ 71 റൺസ് വിട്ടുകൊടുക്കേണ്ടി വന്നു. ഷഹീൻ അഫ്രീദിക്ക് ഒരു വിക്കറ്റെ വീഴ്ത്താനായുള്ളൂ. ഹാരിസ് റൗഫ് രണ്ട് വിക്കറ്റ് വീഴ്ത്തി.
https://www.youtube.com/watch?v=aI4WiPePppw
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം