ന്യൂഡല്ഹി: അഞ്ച് സഹകരണ ബാങ്കുകൾക്ക് പണ പിഴ ചുമത്തി റിസർവ് ബാങ്ക്. നിയന്ത്രണങ്ങൾ പാലിക്കുന്നതിലെ പോരായ്മകൾ ചൂണ്ടിക്കാട്ടിയാണ് പിഴ. എസ്ബിപിപി കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, ദി സഹ്യാദ്രി സഹകാരി ബാങ്ക് ലിമിറ്റഡ്, റഹിമത്പൂർ സഹകാരി ബാങ്ക് ലിമിറ്റഡ്, ഗാധിംഗ്ലാജ് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, ദി കല്യാൺ ജനത സഹകാരി ബാങ്ക് ലിമിറ്റഡ് എന്നീ ബാങ്കുകൾക്കാണ് പിഴ.
13 ലക്ഷം രൂപയാണ് ഗുജറാത്തിലെ കില്ല പാർഡിയിലുള്ള എസ്ബിപിപി കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് റിസർവ് ബാങ്ക് പിഴ ചുമത്തിയത്. നിക്ഷേപങ്ങളുടെ പലിശ നിരക്ക്’ സംബന്ധിച്ച് ആർബിഐ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ പാലിക്കാത്തതിനാണ് പിഴ. 1949ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ട് പ്രകാരം ആർബിഐക്ക് നൽകിയിട്ടുള്ള അധികാരങ്ങൾ ഉപയോഗിച്ചാണ് പിഴ ചുമത്തിയിരിക്കുന്നത്.
മുംബൈയിലെ സഹ്യാദ്രി സഹകാരി ബാങ്ക് ലിമിറ്റഡിന് 6 ലക്ഷം രൂപ റിസർവ് ബാങ്ക് പിഴ ചുമത്തി.കെവൈസി നിയമങ്ങൾ ലംഘിച്ചതിനാണ് പിഴ. കൂടാതെ സഹ്യാദ്രി സഹകാരി ബാങ്ക് ഡെപ്പോസിറ്റർ എജ്യുക്കേഷൻ ആൻഡ് അവയർനെസ് ഫണ്ടിലേക്ക് അർഹമായ തുകകൾ ട്രാൻസ്ഫർ ചെയ്തിരുന്നില്ല, കൂടാതെ പ്രവർത്തനരഹിതമായ/നിഷ്ക്രിയ അക്കൗണ്ടുകളുടെ വാർഷിക അവലോകനം നടത്തിയിട്ടില്ല എന്നതും പിഴയ്ക്ക് കാരണമായി.
റഹിമത്പൂർ സഹകാരി ബാങ്ക് ലിമിറ്റഡിന് ആർബിഐ ഒരു ലക്ഷം രൂപ പിഴ ചുമത്തി. പ്രവർത്തനരഹിതമായ അക്കൗണ്ടുകളുടെ വാർഷിക അവലോകനം ബാങ്ക് നടത്തിയിരുന്നില്ല.
ബാങ്കിംഗ് റെഗുലേഷൻ ആക്ട്, 1949 ന്റെ ചില വകുപ്പുകൾ ലംഘിച്ചതിന് ഗാധിംഗ്ലാജ് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് റിസർവ് ബാങ്ക് മൂന്ന് ലക്ഷം രൂപ പിഴ ചുമത്തി. ‘നിക്ഷേപങ്ങളുടെ പലിശനിരക്ക്’, ‘നിക്ഷേപ അക്കൗണ്ടുകളുടെ പരിപാലനം’ എന്നിവയിൽ ആർബിഐ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ പാലിക്കാത്തതിന് മഹാരാഷ്ട്രയിലെ കല്യാണിലെ കല്യാൺ ജനത സഹകാരി ബാങ്ക് ലിമിറ്റഡിന് റിസർവ് ബാങ്ക് 4.50 ലക്ഷം രൂപ പിഴ ചുമത്തി.
https://www.youtube.com/watch?v=aI4WiPePppw
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം