ധരംശാല: ബംഗ്ലാദേശിനെ 137 റണ്‍സിന് തകര്‍ത്ത് 2023 ലോകകപ്പിലെ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കി നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 365 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് 48.2 ഓവറില്‍ 227 റണ്‍സിന് ഓള്‍ഔട്ടായി. ബാറ്റിംഗില്‍ 140 റണ്‍സുമായി ഡേവിഡ് മലാനും 82 റണ്‍സെടുത്ത ജോ റൂട്ടും ഇംഗ്ലണ്ടിന്റെ താരങ്ങളായപ്പോള്‍ ബൗളിംഗില്‍ നാല് വിക്കറ്റെടുത്ത റീസ് ടോപ്ലിയാണ് ഹീറോ.
അര്‍ധ സെഞ്ചുറി നേടിയ ലിട്ടണ്‍ ദാസും മുഷ്ഫിഖുര്‍ റഹീമും മാത്രമാണ് കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ഒരു പൊരുതി നോക്കുകയെങ്കിലും ചെയ്തത്. 66 പന്തില്‍ നിന്ന് രണ്ട് സിക്സും ഏഴ് ഫോറുമടക്കം 76 റണ്‍സെടുത്ത ദാസാണ് ബംഗ്ലാദേശ് നിരയിലെ ടോപ് സ്കോറര്‍. 64 പന്തുകള്‍ നേരിട്ട മുഷ്ഫിഖുര്‍ നാല് ബൗണ്ടറിയടക്കം 51 റണ്‍സെടുത്തു.
തന്‍സിദ് ഹസന് (1), നജ്മുള്‍ ഹുസൈന് ഷാന്റോ (0), ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന് (1), മെഹ്ദി ഹസന് മിറാസ് (8) എന്നിവരെല്ലാം തീര്‍ത്തും പരാജയമായപ്പോള്‍ ഏഴാമനായി ബാറ്റിങ്ങിനിറങ്ങി 39 റണ്‍സെടുത്ത തൗഹിദ് ഹൃദോയ് ഭേദപ്പെട്ട പ്രകടനം നടത്തി. മഹെദി ഹസന് (14), ഷോരിഫുള്‍ ഇസ്ലാം (12), ടസ്കിന് അഹമ്മദ് (15) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ ഡേവിഡ് മലാന് (107 പന്തില്‍ 140), ജോ റൂട്ട് (68 പന്തില്‍ 82) എന്നിവരുടെ ബാറ്റിംഗ് കൂറ്റന്‍ സ്കോറിലേക്ക് നയിക്കുകയായിരുന്നു. ജോണി ബെയ്ര്‍സ്റ്റോ (52), ജോസ് ബട്ലര് (20), ഹാരി ബ്രൂക്ക് (20), ലിയാം ലിവിംഗ്സ്റ്റണ് (0), സാം കറന് (11), ആദില്‍ റഷീദ് (11), ക്രിസ് വോക്സ് (11), മാര്‍ക്ക് വുഡ് (6*), റീസെ ടോപ്ലി (1*) എന്നിങ്ങനെയായിരുന്നു മറ്റ് താരങ്ങളുടെ സ്കോറുകള്‍. ബംഗ്ലാദേശിനായി മെഹിദി ഹസന് നാലും ഷൊരീഫുള്‍ ഇസ്ലം മൂന്നും ടസ്കിന് അഹമ്മദും ഷാക്കിബ് അല്‍ ഹസനും ഓരോ വിക്കറ്റും നേടി.
https://www.youtube.com/watch?v=aI4WiPePppw
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം