ഒളിമ്പിക്‌സിലും ക്രിക്കറ്റ്; 2028 ലോസ് ആഞ്ജലിസ് ഒളിമ്പിക്‌സിന്റെ ഭാഗമായേക്കും

 

ലണ്ടന്‍: 2028-ല്‍ ലോസ് ആഞ്ജലിസില്‍ നടക്കുന്ന ഒളിമ്പിക്‌സില്‍ ക്രിക്കറ്റ് ഒരു ഇനമായി ഉള്‍പ്പെടുത്തിയേക്കുമെന്ന് ‘ദി ഗാര്‍ഡിയന്‍’ റിപ്പോര്‍ട്ട്. ഫ്‌ളാഗ് ഫുട്‌ബോള്‍, ബേസ്‌ബോള്‍, സോഫ്റ്റ് ബോള്‍ എന്നിവയ്‌ക്കൊപ്പം ഒളിമ്പിക്‌സില്‍ പുതുതായി ഉള്‍പ്പെടുത്തുന്ന കായിക ഇനങ്ങളില്‍ ഒന്ന് ക്രിക്കറ്റ് ആയിരിക്കുമെന്നാണ് പറയുന്നത്.

ഒളിമ്പിക് പ്രോഗ്രാം കമ്മീഷനുമായുള്ള ചര്‍ച്ചയില്‍ പുതുതായി ഒളിമ്പിക്‌സില്‍ ഉള്‍പ്പെടുത്തേണ്ട കായിക ഇനങ്ങളുടെ പട്ടിക ലോസ് ആഞ്ജലിസ് സംഘാടക സമിതി കമ്മീഷനോട് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ക്രിക്കറ്റ്, ഫ്‌ളാഗ് ഫുട്‌ബോള്‍, ബേസ്‌ബോള്‍, സോഫ്റ്റ് ബോള്‍, ലാക്രോസ്, സ്‌ക്വാഷ് എന്നീ ഇനങ്ങള്‍ 2028 ഒളിമ്പിക്‌സിന്റെ ഭാഗമാക്കണമെന്നാണ് ലോസ് ആഞ്ജലിസ് സംഘാടക സമിതിയുടെ ശുപാര്‍ശയിലുള്ളത്. 

ഇക്കാര്യം സംബന്ധിച്ച് ഒക്ടോബര്‍ 16-ന് മുംബൈയില്‍ ചേരുന്ന രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിയുടെ യോഗത്തിനു ശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഘാടകരുടെ ശുപാര്‍ശ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ (ഐഒസി) അന്തിമ അംഗീകാരത്തിന് വിധേയമായിരിക്കും.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം