അയോധ്യ: ശ്രീരാമജന്മഭൂമിയില് രാംലല്ലയുടെ പ്രാണപ്രതിഷ്ഠയ്ക്കുമുമ്ബ് മര്യാദ പുരുഷോത്തം ശ്രീറാം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുമെന്ന് ജില്ലാ കളക്ടര്‍ നിതീഷ്കുമാര്‍. വിമാനത്താവളത്തിന്റെ നിര്‍മ്മാണത്തിന്റെ ഒന്നാം ഘട്ടത്തില്‍ 85 ശതമാനത്തിലേറെ പ്രവൃത്തികളും പൂര്‍ത്തിയായി. ഡിസംബറോടെ സര്‍വീസ് ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മൂന്ന് ഘട്ടങ്ങളിലായാണ് നിര്‍മ്മാണപ്രവര്‍ത്തനം നടക്കുന്നത്. ഇതിനായി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള 821 ഏക്കര്‍ സ്ഥലമെടുപ്പിന്റെ 100 ശതമാനവും പൂര്‍ത്തീകരിച്ച് എയര്‍പോര്‍ട്ട് അതോറിറ്റിക്ക് കൈമാറി. ഒന്നാം ഘട്ടത്തില്‍ 2200 മീറ്റര്‍ നീളവും 45 മീറ്റര്‍ വീതിയുമുള്ള റണ്‍വേയുടെ പണി പൂര്‍ത്തിയായി. ഭാവിയില്‍ റണ്‍വേ 3750 മീറ്ററായി നീട്ടാനും പദ്ധതിയുണ്ട്. ഇതിനായി സ്ഥലമേറ്റെടുക്കലും കഴിഞ്ഞു.
മൂടല്‍മഞ്ഞിലും രാത്രി ലാന്‍ഡിങ്ങിനും സൗകര്യങ്ങളും സജ്ജമാക്കിയതായി അദ്ദേഹം പറഞ്ഞു. ലൈറ്റിങ് ജോലികളും എടിസി ടവറിന്റെ പണിയും പൂര്‍ത്തിയായി. ടെര്‍മിനല്‍ കെട്ടിടത്തിന്റെയും ഒരു ഏപ്രണിന്റെയും (നാല് വിമാനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം) നിര്‍മ്മാണവും പൂര്‍ത്തിയായി. രണ്ടാമത്തെ ഏപ്രണിന്റെ ജോലിയും അതിവേഗം പുരോഗമിക്കുന്നു.
വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തിന് ലൈസന്‍സ് നല്‍കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്, ഇത് പൂര്‍ത്തിയായാല്‍ ഈ കലണ്ടര്‍ വര്‍ഷത്തില്‍ തന്നെ പ്രവര്‍ത്തനം ആരംഭിക്കും. ഇതോടൊപ്പം ഭക്തര്‍ക്ക് അയോധ്യ ശ്രീരാമക്ഷേത്രത്തിലേക്കുള്ള ഗതാഗത സൗകര്യവും ലഭ്യമാക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം