കൊച്ചി: തന്ത്രി കുടുംബത്തിൽ പുനർജനിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് നടൻ സുരേഷ് ഗോപി. എറണാകുളം പാവക്കുളം ക്ഷേത്രത്തിലെ പണ്ഡിറ്റ് കറുപ്പൻ പുരസ്കാര വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അയ്യനെ പുറത്തുനിന്ന് കണ്ടാൽ പോരാ അകത്തുകയറി കെട്ടിപ്പിടിക്കണമെന്നും ഉമ്മ വയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു. മുൻപ് ഇക്കാര്യം പറഞ്ഞതിനാണ് താൻ വിവാദത്തിൽപ്പെട്ടതെന്നും സുരേഷ് ഗോപി പ്രതികരിച്ചു.
തന്റെ ഈ ആഗ്രഹം കണ്ഠര് രാജിവരരോട് പങ്കുവച്ചിരുന്നു എന്നാൽ തനിക്ക് ബ്രാഹ്മണൻ ആകണം എന്ന് ആവിശ്യപ്പെട്ടു എന്ന രീതിയിൽ രാഷ്ട്രീയം തൊഴിലാക്കിയവർ ദുർവ്യാഖ്യാനം നടത്തി എന്നും സുരേഷ് ഗോപി വ്യക്തമാക്കി.
2017ലാണ് സുരേഷ് ഗോപിയുടെ പ്രസ്താവന വിവാദമായത്. ‘പുനര്ജന്മത്തില് വിശ്വസിക്കുന്ന ആളാണ് ഞാന്‍. അതിന്റെ സത്യമെന്താണെന്ന് അനുഭവത്തിലൂടെ നിരന്തരം അനുഭവിച്ച് മനസിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അതിനാല്‍ ഞാന്‍ വിശ്വസിക്കുന്നു. അടുത്ത ജന്മത്തില് പൂണൂലിടുന്ന വര്‍ഗത്തില്‍പ്പെട്ട് ശബരിമലയിലെ തന്ത്രിമുഖ്യനാകണമെന്നാണ് ആഗ്രഹം’- എന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം