ന്യൂഡൽഹി: ഡെങ്കിപ്പനി ബാധിച്ച് വിശ്രമത്തിലായ ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗിൽ ലോകകപ്പിലെ ഇന്ത്യയുടെ രണ്ടാം മത്സരത്തിലും കളിക്കില്ല. ബുധനാഴ്ച ഡൽഹിയിൽ അഫ്ഗാനിസ്ഥാനെതിരേയാണ് രണ്ടാം മത്സരം. ഡെങ്കിപ്പനിയെ തുടർന്ന് ഓസ്ട്രേലിയക്കെതിരെയുള്ള മത്സരത്തിൽ കളിക്കാതിരുന്ന താരം അഫ്ഗാനെതിരെയും ഇറങ്ങില്ലെന്ന് ബിസിസിഐ സ്ഥിരീകരിച്ചു.
‘ടീം ഇന്ത്യയുടെ ബാറ്റർ ശുഭ്മാൻ ഗിൽ ഒക്ടോബർ ഒമ്പതിന് ഡൽഹിയിലേക്ക് ടീമിനൊപ്പം യാത്ര ചെയ്യില്ല. ഓസ്ട്രേലിയക്കെതിരെ ചെന്നൈയിൽ നടന്ന മത്സരം നഷ്ടപ്പെട്ട താരം അഫ്ഗാനെതിരെ ഒക്ടോബർ 11ന് ഡൽഹിയിൽ നടക്കുന്ന കളിയിലും കളിക്കില്ല. മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണത്തിൽ താരം ചെന്നൈയിൽ തുടരും’ ബിസിസിഐ വാർത്താകുറിപ്പിൽ പറഞ്ഞു.
ഞായറാഴ്ച ചെന്നൈയിൽ ഓസ്ട്രേലിയയ്ക്കെതിരേ നടന്ന ആദ്യ മത്സരത്തിൽ താരം കളിച്ചിരുന്നില്ല. ആസ്ത്രേലിയക്കെതിരെ ഗില്ലിന് പകരം ഇഷൻ കിഷനാണ് രോഹിതിനൊപ്പം ഓപ്പണറായത്. ആദ്യ മത്സരത്തിൽ ഇഷാൻ സ്കോർ ബോർഡ് തുറക്കും മുൻപ് പുറത്തായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം