തിരുവനന്തപുരം: നിയമന കോഴക്കേസിൽ വൻ വഴിത്തിരിവ്. അഖിൽ മാത്യുവിന് പണം നൽകിയെന്ന മൊഴി കള്ളമെന്ന് ഹരിദാസന്റെ കുറ്റസമ്മതം. പൊലീസിന്റെ വിശദമായ ചോദ്യം ചെയ്യലിലാണ് ഹരിദാസന്റെ മൊഴി.
ബാസിത്തിന്റെ നിർദേശപ്രകാരമാണ് അഖിൽ മാത്യുവിന്റെ പേരു പറഞ്ഞതെന്നാണ് ഹരിദാസൻ മൊഴി നൽകിയിരിക്കുന്നത്. അഖിൽ മാത്യുവിനെന്നല്ല, ആർക്കും താൻ പണം നൽകിയിട്ടില്ലെന്നാണ് ഇയാളുടെ വെളിപ്പെടുത്തൽ.
ജോലി വാഗ്ദാനം ചെയ്ത് സെക്രട്ടറിയേറ്റിന് സമീപം വച്ച് ഒരു ലക്ഷം രൂപ മന്ത്രിയുടെ പി.എ ക്ക് നൽകിയെന്നായിരുന്നു ഹരിദാസൻ ആദ്യം നൽകിയ പരാതി. വ്യാജ ആരോപണത്തെക്കുറിച്ച് പരസ്പര വിരുദ്ധ മൊഴികളാണ് ഹരിദാസന് നല്കുന്നതെന്ന് പൊലീസ്. സംഭവത്തില് ഗൂഢാലോചന സംശയിക്കുന്നതായും പൊലീസ് പറയുന്നു. കന്റോൺമെൻറ് പൊലീസിന്റെ ചോദ്യം ചെയ്യൽ തുടരുകയാണ്. സിസിടിവി ദൃശ്യങ്ങൾ കാണിച്ചുള്ള ചോദ്യം ചെയ്യലിലാണ് ഹരിദാസന്റെ കുറ്റസമ്മതം. പണം കൈമാറ്റമോ ആൾമാറാട്ടമോ നടന്നിട്ടില്ലെന്നും ഹരിദാസനെ കേസിൽ പ്രതി ചേർത്തേക്കുമെന്നും പൊലീസ് പറഞ്ഞു.
നിയമനക്കോഴവിവാദത്തിൽ ഏറ്റവും വലിയ വിവാദമായി ഉയർന്നു വന്ന പേരായിരുന്നു ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗമായ അഖിൽ മാത്യുവിന്റേത്. ഒരു ലക്ഷം രൂപ അഖിൽ മാത്യുവിന് കൈമാറിയെന്നാണ് നേരത്തേ പരാതിയായും മൊഴിയായും ഹരിദാസൻ പറഞ്ഞിരുന്നത്. ബാസിത്, റഹീസ്, ലെനിൻ രാജ് എന്നിവർ ചേർന്ന് നടത്തിയ ഗൂഢാലോചനയാണ് നിയമനത്തട്ടിപ്പ് എന്ന് നേരത്തേ പിടിയിലായ അഖിൽ സജീവ് പറഞ്ഞിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് ഹരിദാസന്റെ മൊഴി. സെക്രട്ടറിയേറ്റ് അനക്സ് 2ന്റെ പരിസരത്ത് വെച്ച് അഖിൽ മാത്യുവിന് ഒരു ലക്ഷം രൂപ നൽകിയെന്നായിരുന്നു ഹരിദാസന്റെ ആദ്യത്തെ മൊഴി.
https://www.youtube.com/watch?v=Uwx-44J0Jms
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം