തിരുവനന്തപുരം: സംസ്ഥാനത്തെ 11 റെയിൽവേ മേൽപ്പാലങ്ങൾക്ക് നിർമാണാനുമതി നൽകിയതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ. ആറ് ജില്ലകളിലാണ് ഇവ നിർമിക്കുന്നത്.
77.65 കോടി രൂപയാണ് പാലത്തിന്റെ നിർമാണച്ചെലവ്. ഇതിൽ 48.38 കോടി നേരത്തെ അനുവദിച്ചിരുന്നു. 34.26 കോടി രൂപ കൂടി അനുവദിച്ചതോടെ പദ്ധതികളുടെ നിർവഹണ ഘട്ടത്തിലേക്ക് കടക്കാനാകുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു.
കണ്ണൂർ(കണ്ണപുരം, ചെറുകുന്ന്, മുഴുപ്പുലങ്ങാട് ബീച്ച്, മുക്കം), തൃശൂർ(വേലക്കുട്ടി/ആറ്റൂർ ഗേറ്റ്, ഒല്ലൂർ), കോഴിക്കോട്(വെള്ളയിൽ), കോട്ടയം(കോതനല്ലൂർ), കൊല്ലം (ഇടകുളങ്ങര, പോളയത്തോട്), തിരുവനന്തപുരം(അഴൂർ) തുടങ്ങിയ ജില്ലകളിലാണ് മേൽപ്പാലങ്ങൾ നിർമിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം