ന്യൂഡല്‍ഹി: ഇടുക്കി കട്ടപ്പന ഉപ്പുതറയില്‍ ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കിയ കേസിലെ പ്രതിയായ വനംവകുപ്പ് ഉദ്യോഗസ്ഥന് രാഹുലിന്റെ അറസ്റ്റ് സുപ്രീംകോടതി താത്കാലികമായി തടഞ്ഞു. രാഹുല്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസയച്ചു. കട്ടപ്പന ഉപ്പുതറ സ്വദേശി സരുണ്‍ സജിയെ കള്ളക്കേസില്‍ കുടുക്കി കസ്റ്റഡിയില്‍ മര്‍ദിച്ചെന്ന പരാതിയിലാണ് കേസ്.
പട്ടികജാതി പീഡന നിരോധന നിയമപ്രകാരമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മുന്‍ വൈല്‍ഡ് ലൈഫ് വാര്ഡന് രാഹുല്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ അനില്‍ കുമാര്‍ എന്നിവരടക്കം 13 പേര്‍ക്കെതിരെയാണ് കേസ്.
കള്ളക്കേസിൽ ആദിവാസി യുവാവ് സരുണിനെ ഉൾപ്പെടുത്തിയെന്ന പരാതിയിൽ തനിക്ക് നേരിട്ട് പങ്കില്ലെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥൻ രാഹുലിൻ്റെ വാദം. രാഹുലിനായി മുതിർന്ന അഭിഭാഷകൻ ജയദ്ദീപ് ഗുപ്ത, അഭിഭാഷകൻ ജിഷ്ണു എം എൽ എന്നിവരാണ് ഹാജരായത്. ഇടുക്കി കണ്ണംപടി മുല്ല ആദിവാസി കോളനിയിലെ പുത്തൻപുരയ്ക്കൽ സരുൺ സജിക്കെതിരെ വനംവകുപ്പ് ഉദ്യോഗസ്ഥർ കള്ളക്കേസ് ചുമത്തിയെന്നാണ് പരാതി.
ഓട്ടോറിക്ഷയില്‍ കാട്ടിറച്ചി കടത്തിയെന്നാരോപിച്ചാണ് സരുണ്‍ സജിയെ കിഴുകാനം ഫോറസ്റ്റ് ഓഫീസര്‍ അനില്‍ കുമാറും സംഘവും അറസ്റ്റുചെയ്തത്. 2022 സെപ്റ്റംബര്‍ 20-നായിരുന്നു സംഭവം. പിന്നീട് ഇത് കള്ളക്കേസാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഏഴ് വനംവകുപ്പ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിരുന്നു.
രാഹുലിനുവേണ്ടി സീനിയര്‍ അഭിഭാഷകന് ജയ്ദീപ് ഗുപ്ത, അഭിഭാഷകന് എം.എല്‍. ജിഷ്ണു എന്നിവര്‍ ഹാജരായി.
https://www.youtube.com/watch?v=Uwx-44J0Jms
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം