ടെൽ അവീവ്: ഗാസയിൽ സന്പൂർണ ഉപരോധം പ്രഖ്യാപിച്ച് ഇസ്രയേൽ. വൈദ്യുതി, ഭക്ഷണം, വെള്ളം തുടങ്ങി അവശ്യവസ്തുകൾക്ക് ഉൾപ്പെടെയാണ് ഇസ്രയേൽ ഉപരോധം ഏർപ്പെടുത്തിയത്. ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.
ഗാസയിലെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണ്. എന്നാല്‍ ‘അക്രമികള്‍’ ഇപ്പോഴും അവിടെയുണ്ടാകാം എന്ന് ഇസ്രയേല്‍ പ്രതിരോധ വക്താവ് ചൂണ്ടിക്കാട്ടി. അപ്രതീക്ഷിത ആക്രമണത്തിന് പിന്നാലെ സൈനിക നടപടിക്ക് ഇസ്രയേല്‍ അനുമതി നല്‍കിയിരുന്നു. ഗാസയില്‍ ഇസ്രയേല്‍ സൈന്യം പരിശോധനകള്‍ നടത്തുന്നുവെന്നാണ് സൈന്യം പറയുന്നത്. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാകാന്‍ കുറച്ച് സമയംകൂടി വേണ്ടിവരുമെന്നും സൈനിക വൃത്തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു.
അതിനിടെ, ഹമാസ് പോരാട്ടം തുടരുകയാണെന്നും കൂടുതല്‍ ഇസ്രയേലികളെ പിടികൂടിക്കൊണ്ടിരിക്കുകയാണെന്നും ഹമാസ് വക്താവ് എ.പി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഇസ്രയേല്‍ തടവിലാക്കിയ പലസ്തീന് തടവുകാരുടെ മോചനമാണ് ലക്ഷ്യമെന്നും ഹമാസ് വക്താവ് അവകാശപ്പെട്ടു.
ഹമാസ് ആക്രമണത്തിൽ ഇസ്രയേലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 600 പിന്നിട്ടിരുന്നു. രണ്ടായിരത്തിലേറെ പേർക്കാണ് പരിക്കേറ്റത്. ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 380 പേർക്കാണു ജീവൻ നഷ്ടമായത്.
തീവ്രവാദി നേതാക്കളുടെ വീടുകൾ ഉൾപ്പെടെ നിരവധി കെട്ടിടങ്ങൾ തകർന്നു. സ്ത്രീകളും കുട്ടികളും വയോധികരും സൈനികരും അടക്കം നൂറിലേറെ പേരെ ഹമാസ് ബന്ദികളാക്കി ഗാസയിലെത്തിച്ചിട്ടുണ്ട്. ഇവരെ ഉപയോഗിച്ച്, ആയിരക്കണക്കിനു പലസ്തീനിയൻ തടവുകാരെ വിട്ടയയ്ക്കാൻ ഹമാസ് വിലപേശുമെന്നും റിപ്പോർട്ടുണ്ട്.
https://www.youtube.com/watch?v=Uwx-44J0Jms
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം