തന്റെ മുൻ അസോസിയേറ്റ്സായ രണ്ട് പേർക്കെതിരെയാണ് സംവിധായകൻ ഷാദ് അലി മുംബൈ കോടതിയെ സമീപിച്ചത്.തന്റെ തിരക്കഥ അവരുടെ പേരിൽ സ്ക്രീൻ റൈറ്റേഴ്സ് അസോസിയേഷനിൽ രജിസ്റ്റർ ചെയ്തു എന്നാണ് ഷാദ് അലി പറയുന്നത്. തന്റെ തിരക്കഥ മോഷ്ടിച്ചവർക്കെതിരെ കേസെടുക്കാൻ പൊലീസിന് നിർദേശം നൽകണമെന്ന് അദ്ദേഹം കോടതിയോട് ആവശ്യപ്പെട്ടു.
തന്റെ തിരക്കഥ അവരുടെ കഥയാണെന്ന് പറഞ്ഞ് പല നിർമാതാക്കളേയും ബന്ധപ്പെടുകയാണ് എന്നും പരാതിയിലുണ്ട്. വർഷങ്ങളായി അലി ഈ തിരക്കഥയ്ക്ക് പിന്നാലെയാണ്.
പലപ്പോഴും തന്റെ അസോസിയേറ്റ്സായി പ്രവർത്തിച്ചിരുന്ന അവരുമായി ചർച്ചകൾ നടത്തുമായിരുന്നെന്നും അലിയുടെ അഭിഭാഷകൻ വ്യക്തമാക്കി.
മണിരത്നത്തിന്റെ അസിസ്റ്റന്റായായി എത്തിയ ഷാദ് അലി സാത്തിയ, ബണ്ടി ഓർ ബബിൽ, സൂർമ തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്തു.
ബ്ലോക്കബ്സ്റ്ററുലുകൾക്ക് പിന്നാലെ ഷാരൂഖാന് വധഭീക്ഷിണി : സുരക്ഷാ വൈ പ്ലസ് കാറ്റഗറിയിലേക്ക് ഉയർത്തി
പുതിയ തിരക്കഥ പൂർണമായും അലിയുടെ സൃഷ്ടിയാണ്. തിരക്കഥ കുറച്ചുകൂടി മെച്ചപ്പെടുത്താം എന്നു പറഞ്ഞാണ് അവർ അദ്ദേഹത്തിന്റെ കയ്യിൽ നിന്ന് തിരക്കഥ വാങ്ങിക്കുന്നത്. പ്രതിഫലം നൽകേണ്ട കാര്യമില്ലായിരുന്നിട്ടു കൂടി അദ്ദേഹം രണ്ടു പേർക്കും 90,000 രൂപ വീതം നൽകിയതായും അഭിഭാഷകൻ വ്യക്തമാക്കി. മോഷണം അലി പിടിച്ചതോടെ ഇവർ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. പ്രശ്നം പരിഹരിക്കാനായി 5 കോടി രൂപ ആവശ്യപ്പെട്ടതായും പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം