2023 ഏപ്രിലിൽ പേമെന്റ് ഗേറ്റ്വേ അക്കൗണ്ട് ഹാക്കുചെയ്ത് 25 കോടി തട്ടിയെടുത്തതായി ഒരു കമ്പനി താനെ ശ്രീനഗർ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയെത്തുടർന്നാണ് വൻതട്ടിപ്പ് നടക്കുന്ന വിവരം വ്യക്തമായതെന്ന് നാവ്പാഡ പോലീസ് പറഞ്ഞു. ഈ കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഇത്തരത്തിൽ 16,180 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തിയത്.
പേമെന്റ് ഗേറ്റ്വേയിലൂടെ ലഭിക്കുന്ന ബാങ്ക് അക്കൗണ്ട്, പാഡ് വിവരങ്ങൾ ചോർത്തി വിവിധയിടങ്ങളിൽനിന്ന് പണം മറ്റു അക്കൗണ്ടുകളിലേക്ക് മാറ്റുന്ന രീതിയാണ് തട്ടിപ്പുകാർ സ്വീകരിക്കുന്നത്. രാജ്യവ്യാപകമായി പ്രവർത്തിക്കുന്ന വൻസംഘമാണ് തട്ടിപ്പിനുപിന്നിലെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു
ഒട്ടേറെ കമ്പനികളെയും വ്യക്തികളെയും ബാധിക്കുന്ന വിവരങ്ങൾ ഈ സംഘം ചോർത്തിയിട്ടുണ്ടെന്നും പോലീസ് സംശയിക്കുന്നു. ആയിരക്കണക്കിന് ബാങ്ക് അക്കൗണ്ടുകളിലൂടെയും മറ്റും പണം മറ്റു അക്കൗണ്ടുകളിലേക്ക് കൈമാറിയിട്ടുള്ളതായി പോലീസ് പറഞ്ഞു. പ്രതികളിൽനിന്ന് ഒട്ടേറെ വ്യാജരേഖകൾ അന്വേഷണസംഘം കണ്ടെടുത്തിട്ടുണ്ട്. അന്വേഷണം നടക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാവില്ലെന്നും പോലീസ് വ്യക്തമാക്കി
ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 700 കടന്നു
സംഭവവുമായി ബന്ധപ്പെട്ട് സഞ്ജയ് സിങ്, അമോൽ അന്ധാലെ, അമൻ, കേദാർ, സമീർ ഡിഗെ, ജിതേന്ദ്ര പാണ്ഡെ എന്നിവരടക്കം ഏഴ് ആളുകളുടെപേരിൽ കേസെടുത്തു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പ്രതികളിലൊരാളായ ജിതേന്ദ്ര പാണ്ഡെ എട്ടുമുതൽ പത്തുവർഷംവരെ ബാങ്കുകളിൽ റിലേഷൻഷിപ്പ് ആൻഡ് സെയിൽസ് മാനേജരായി ജോലിചെയ്തിട്ടുണ്ട്. ഈ സംഘത്തിൽ ഇനിയും ഒട്ടേറെപ്പേർ ഉണ്ടെന്ന് പോലീസ് പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം