ദിവസങ്ങളായി തുടരുന്ന പലസ്തീൻ- ഇസ്രായേൽ സംഘർഷത്തിൽ ഇസ്രയേലിനെ പിന്തുണക്കാൻ സൈനിക കപ്പലുകളും വിമാനങ്ങളും അയച്ച് അമേരിക്ക. ഇസ്രയേലിനായി സൈനിക സഹായം വർധിപ്പിക്കുമെന്നും യുദ്ധോപകരണങ്ങൾ നൽകുമെന്നും യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ പറഞ്ഞു. എന്നാൽ അമേരിക്കയുടെ നടപടി പലസ്തീനികൾക്കെതിരായ ആക്രമണമാണെന്ന് ഹമാസ് ചൂണ്ടിക്കാട്ടി. ഇസ്രായേൽ നടത്തുന്ന അധിനിവേശത്തിൽ അമേരിക്ക പങ്കാളികളാവുന്നു എന്നും ഹമാസിന്റെ പ്രസ്താവനയിൽ ആരോപിക്കുന്നു. സംഘർഷത്തിൽ മരണം ആയിരം കടന്നതായാണ് റിപ്പോർട്ടുകൾ.
“ഇസ്രായേൽ അധിനിവേശത്തെ പിന്തുണയ്ക്കാൻ വിമാനവാഹിനിക്കപ്പൽ നൽകുമെന്ന യുഎസിന്റെ പ്രഖ്യാപനം പലസ്തീൻ ജനങ്ങൾക്കെതിരായ ആക്രമണത്തിലുള്ള യഥാർത്ഥ പങ്കാളിത്തമാണ്,” ഹമാസ് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
എന്നാൽ ഹമാസിന്റെ ഏറ്റവും പുതിയ ആക്രമണം ഇസ്രയേലും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കുന്നതിന് തടസ്സമാകുമെന്ന് യുഎസ് വിശ്വസിക്കുന്നതായി ഓസ്റ്റിൻ പറഞ്ഞു
അപകടത്തിൽ മരിച്ചയാളുടെ മൃതദേഹം കനാലിൽ തള്ളി ബിഹാർ പൊലീസ്; നടപടി
ഇസ്രായേലിനുള്ള സുരക്ഷാ സഹായം നൽകി തുടങ്ങിയെന്നും യുഎസ് യുദ്ധവിമാനങ്ങൾ സംഘർഷ മേഖലയിലേക്ക് എത്തുമെന്നും ഓസ്റ്റിൻ പറഞ്ഞു. കിഴക്കൻ മെഡിറ്ററേനിയനിലേക്ക് വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ ഫോർഡും അതിനോടൊപ്പമുള്ള യുദ്ധക്കപ്പലുകളും അയയ്ക്കുകയാണെന്നും ഈ മേഖലയിൽ യുദ്ധവിമാന സ്ക്വാഡ്രണുകൾ വർധിപ്പിക്കുകയാണെന്നും പെന്റഗൺ അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം