കൊല്ലം :പ്രമുഖ സംവാദകരുടെ രാഷ്ട്രീയ സംവാദത്തിലൂടെ കൊല്ലം ബാർ അസോസിയേഷന്റെ ഡിബേറ്റ് ക്ലബ് തുടക്കം കുറിച്ചു. ഒരു രാജ്യം; ഒരു തെരെഞ്ഞെടുപ്പ് എന്ന വിഷയത്തിൽ നടന്ന സംവാദത്തിൽ സി.പി.ഐ.എമ്മിൽ നിന്ന് അഡ്വ. കെ.എസ്. അരുൺ കുമാറും, കോൺഗ്രസിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിലും ബി.ജെ.പിയിൽ നിന്ന് സന്ദീപ് ജി.വാരിയരും ആണ് പങ്കെടുത്തത്.
സമകാലിക വിഷയങ്ങൾ, പ്രധാനപ്പെട്ട കോടതി വിധികൾ, എന്നിവയെക്കുറിച്ചും സംവാദങ്ങൾ നടത്താനും സംവാദ മത്സരങ്ങൾ സംഘടിപ്പിക്കാനും വേണ്ടിയാണ് കൊല്ലം ബാർ അസോസിയേഷൻ ഡിബേറ്റ് ക്ലബ് ആരംഭിക്കുന്നത്. മൂന്നു സംവാദകരും ചേർന്ന് സംയുക്തമായി ഡിബേറ്റ് ക്ലബ് ഉദ്ഘാടനം ചെയ്യുകയായിരുന്നു. തെരെഞ്ഞെടുപ്പ് ഇല്ലാത്ത രാജ്യമായി ഇന്ത്യയെ മാറ്റുക എന്നതാണ് ബി.ജെ.പി കേന്ദ്ര സർക്കാരിലൂടെ ശ്രമിക്കുന്നതെന്ന് അഡ്വ. കെ.എസ്.അരുൺ കുമാർ പറഞ്ഞു. നിയമസഭയിലേക്കുള്ള തെരെഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ അടുത്ത അഞ്ചു വർഷം വരെ സംസ്ഥാനങ്ങൾ തെരെഞ്ഞെടുപ്പിനു കാത്തിരിക്കുകയും കേന്ദ്ര സർക്കാരിന് കീഴിൽ ആവുകയും ചെയ്യും. ബി.ജെ.പി. കൊണ്ട് വരുന്ന പരിഷ്കാരം എന്നത് തന്നെയാണ് പ്രശ്നം എന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.ഒന്നിപ്പിക്കാനല്ല, ഭിന്നിപ്പിക്കാനാണ് ബി.ജെ.പി അജണ്ട എന്നും പതുക്കെ ഒരു രാജ്യം ഒരു മതം എന്ന സ്ഥിതി ഉണ്ടാക്കുകയെന്നതാണ് അവരുടെ അജണ്ട എന്നും അതുകൊണ്ടാണ് കോൺഗ്രസ് ഇതിനെ എതിർക്കുന്നതെന്നും രാഹുൽ പറഞ്ഞു. ഒരു രാജ്യം ഒരു തെരെഞ്ഞെടുപ്പ് എന്നത് അടിച്ചേൽപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും ചർച്ചകൾ നടക്കട്ടെ എന്നാണു കേന്ദ്ര സർക്കാർ നിലപാടെന്നും സന്ദീപ് വാരിയർ പറഞ്ഞു.
Read also:ടിവിഎസ് മോട്ടോര് കമ്പനിയും ബിഎംഡബ്ല്യു മോട്ടോറാഡും സഹകരണത്തിന്റെ പതിറ്റാണ്ട് ആഘോഷിക്കുന്നു
രാജ്യത്തു നിരന്തരം നടത്തേണ്ടി വരുന്ന തെരഞ്ഞെടുപ്പുകൾ മൂലം പാലിക്കേണ്ടി വരുന്ന കോഡ് ഓഫ് കോണ്ടക്ട് മൂലം പ്രധാനപ്പെട്ട പല വികസന പദ്ധതികളും അട്ടിമറിക്കപ്പെടുന്നു എന്നും ഭീമമായ ചെലവും ഒരു ഘടകമാണെന്നും സന്ദീപ് വാരിയർ പറഞ്ഞു. സംവാദത്തിന്റെ പല ഘട്ടങ്ങളിലും സംഭവാദകർ തമ്മിൽ വാഗ്വാദങ്ങൾ ഉണ്ടായെങ്കിലും വളരെ നല്ല നിലയിൽ സംവാദം അവസാനിച്ചു. സംവാദം മോഡറേറ്റ് ചെയ്തത് അഡ്വ. പി.എ.പ്രിജി, അഡ്വ. ബി.എൻ.ഹസ്കർ എന്നിവരാണ്. ഉദ്ഘാടന ചടങ്ങിൽ ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ബോറിസ് പോൾ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ. മഹേന്ദ്ര കെ.ബി സ്വാഗതം ആശംസിച്ചു. ഡിബേറ്റ് ക്ലബ് പ്രവർത്തനങ്ങൾ ക്ലബ് ചർമം അഡ്വ.കെ.പി.ഗോപാലകൃഷ്ണ പിള്ളയും അഡ്വ. ഐ.സ്റ്റീവൻസണും വിവരിച്ചു. ഡയറക്ടർ ബോർഡ് അംഗം അഡ്വ. വി.ശ്രീദേവി നന്ദി രേഖപ്പെടുത്തി.
https://www.youtube.com/watch?v=Uwx-44J0Jms
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം