പെരുമ്പാവൂർ: പെരുമ്പാവൂരിൽ നിന്നും അയ്മുറിക്കവലയിലേക്കെത്തുന്ന പൂപ്പാനി റോഡിലെ വാച്ചാൽ പാടശേഖരത്തിനു മധ്യത്തിലെ. കലുങ്കിനും പാലത്തിനും ശാപമോക്ഷമാകുന്നു. പതിറ്റാണ്ടുകളായി അപകടാവസ്ഥയിൽ നിലകൊള്ളുന്ന വച്ചാൽ കലുങ്ക് പാലത്തിന്റെ നിർമ്മാണജോലികൾക്ക് അനുമതിയായി. തിങ്കളാഴ്ച മുതൽ പുനർനിർമ്മാണം തുടങ്ങുമെന്ന് പൊതുമരാമത്ത് റോഡ്‌സ് ഡിവിഷൻ അധികൃതർ അറിയിച്ചു. പ്രദേശത്ത് നെൽകൃഷിയില്ലാതെ തരിശായിക്കിടക്കുന്നതിനാൽ മഴക്കാലത്ത് വെള്ളം കയറുന്നത് പതിവാണ്.
പത്തടിയോളം താഴ്ചയിലുള്ള തോട് കരകവിയാറുണ്ട്. കലുങ്ക് സ്ഥിതിചെയ്യുന്ന ഭാഗത്ത് റോഡിന്റെ വീതികുറവും ബലക്ഷയംവന്ന കൈവരികളും നിരവധി അപകടങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. നിത്യേന നൂറുകണക്കിന് ഭാരവാഹനങ്ങൾ കടന്നുപോകുന്ന വഴിയാണിത്. തൊട്ടടുത്ത പാപ്പൻപടിയിലും പരിസരങ്ങളിലും സ്വകാര്യ ചരക്കു ഗോഡൗണുകളുടെ പണി നടക്കുന്നതിനാൽ ഭാവിയിൽ ഇതുവഴിയുള്ള ഭാരവാഹനങ്ങളുടെ എണ്ണം ഇനിയും കൂടും. കലുങ്ക് അടിയന്തരമായി പുനർനിർമ്മിയ്ക്കണമെന്നാവശ്യപ്പെട്ട് നിരവധി നിവേദനങ്ങളും ജനകീയ പ്രക്ഷോഭങ്ങളും നടന്നെങ്കിലും ഇക്കാലമത്രയും ഒരു നടപടിയും ഉണ്ടായില്ലായെന്നു നാട്ടുകാർ പറയുന്നു.
കലുങ്കിന്റെ പുനർനിർമ്മാണം തിങ്കളാഴ്ച മുതൽ ആരംഭിയ്ക്കുന്നതിനാൽ പണിപൂർത്തിയാകുംവരെ ഇതുവഴിയുള്ള ഗതാഗതം പൂർണ്ണമായി നിരോധിച്ചിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. ആലാട്ടുചിറ, കൂവപ്പടി ഭാഗങ്ങളിലുള്ളവർക്ക് നഗരത്തിലേയ്ക്കെത്താൻ അയ്മുറിയിൽനിന്നും വല്ലം കവലയിലെത്തി എം.സി. റോഡുവഴി യാത്രചെയ്യാം.
https://www.youtube.com/watch?v=Uwx-44J0Jms
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം