മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിന് തോല്‍വി. മുംബൈ സിറ്റി ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സിനെ കീഴടക്കിയത്. 2023-24 ഐ.എസ്.എല്‍ സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ തോല്‍വിയാണിത്.
മത്സരത്തിന്റെ തുടക്കത്തിൽ ആക്രമിച്ച കളിച്ച ബ്ലാസ്റ്റേഴ്സ് നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഗോൾ മാത്രം കണ്ടെത്താനായില്ല. ആദ്യ പകുതിയുടെ അധിക സമയത്താണ് മുംബൈ ആദ്യ ഗോൾ കണ്ടെത്തിയത്. പെരേര ഡയസാണ് മുംബൈയെ മുന്നിലെത്തിച്ചത്. ഡിഫൻസിലെ പിഴവിൽനിന്നാണ് ഗോൾ പിറന്നത്.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ കേരളം സമനില പിടിച്ചു. 57-ാം മിനിറ്റിൽ ഡാനിഷ് ഫാറുഖാണ് കേരളത്തിന്റെ ആശ്വാസ ഗോൾ നേടിയത്. സന്ദീപിന്റെ ക്രോസിൽനിന്നാണ് ഗോൾ പിറന്നത്.
66-ാം മിനിറ്റിൽ അപുയയിലൂടെ മുംബൈ സിറ്റി വീണ്ടും ലീഡ് ഉയർത്തി. പിന്നീട് ഗോൾ മടക്കാൻ ബ്ലാസ്റ്റേഴ്സ് പോരുതിയെങ്കിലും ഫലം കണ്ടില്ല.
ഇതിനിടയില്‍ ഗ്രൗണ്ടില്‍ കളിക്കാര്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പിന്നാലെ ബ്ലാസ്റ്റേഴ്സിന്റെ മിലോസ് ഡ്രിങ്കിച്ചും മുംബൈയുടെ യോല്‍ വാന്‍ നീഫും ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയി.
മുംബൈയ്ക്കെതിരായ തോൽവിയോടെ പോയിന്റ് പട്ടികയിൽ കേരളാ ബ്ലാസ്റ്റേഴ്സ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബെംഗളൂരു എഫ്.സിക്കും ജംഷഡ്പൂരിനും എതിരായ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്സ് ഇന്ന് ശക്തരായ മുംബൈയ്ക്കെതിരെ ഇറങ്ങിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം