ടെൽഅവീവ്: ഇസ്രയേലിൽ നടന്ന മിസൈൽ ആക്രമണത്തിൽ മലയാളി യുവതിക്ക് പരിക്കേറ്റു. കണ്ണൂർ ശ്രീകണ്ഠാപുരം വളക്കൈ സ്വദേശി ഷീജ ആനന്ദിനാണ് പരിക്കേറ്റത്. ഇസ്രയേലിലെ ഏഴ് വർഷമായി കെയർടേക്കറായി ജോലി ചെയ്യുകയാണ് ഷീജ.
ഇസ്രയേൽ സമയം ഉച്ചയ്ക്ക് 12 മണിക്കാണ് ആക്രമണമുണ്ടായത്. ഈ സമയം ഷീജ വീട്ടിലേക്ക് വീഡിയോ കോളില്‍ സംസാരിക്കുകയായിരുന്നു. വലിയ ശബ്ദത്തോടെ പൊട്ടിത്തെറി നടന്നു. ഉടന്‍ ഫോണ്‍ സംഭാഷണം നിലച്ചു. പിന്നീട് ഇവരെ വീട്ടുകാര്‍ക്ക് ബന്ധപ്പെടാന്‍ സാധിച്ചില്ല. ഇവര്‍ ജോലി ചെയ്യുന്ന വീട്ടുകാര്‍ക്കും പരിക്കുണ്ട്.
ഷീജയ്ക്ക് കാലിനാണ് പരിക്ക്. ഷീജയെ ഉടന്‍ തന്നെ സമീപത്തുള്ള ബെര്‍സാലൈ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് ടെല്‍ അവീവിലെ ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സക്കായി കൊണ്ടുപോയി. പയ്യാവൂര്‍ സ്വദേശി ആനന്ദനാണ് ഷീജയുടെ ഭര്‍ത്താവ്. മക്കള്‍: ആവണി ആനന്ദ്, അനാമിക ആനന്ദ്.
അതേസമയം, ഇസ്രയേല്‍-പലസ്തീന് യുദ്ധം മുറുകിയ സാഹചര്യത്തില്‍ ഇസ്രയേലില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ഥികളെ സര്‍ക്കാര്‍ തിരികെ കൊണ്ടുവരുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി. ഇസ്രായേലിലെ നിലവിലെ സാഹചര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസ് നിരീക്ഷിക്കുകയാണെന്നും കുടുങ്ങിയ മുഴുവന്‍ വിദ്യാര്‍ത്ഥികളെ തിരികെ കൊണ്ടുവരാനുള്ള നീക്കങ്ങള്‍ തുടങ്ങിയെന്നും മീനാക്ഷി ലേഖി വ്യക്തമാക്കി.
”ഇസ്രയേലില്‍ കുടുങ്ങിപ്പോയ ഇന്ത്യയിലെ വിദ്യാര്‍ഥികളെ തിരികെ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു. പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ ഓഫിസും സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ്. അവിടെ കുടുങ്ങിക്കിടക്കുന്ന ഞങ്ങളുടെ വിദ്യാര്‍ഥികളെ തിരികെ കൊണ്ടുവരാന്‍ വലിയ ശ്രമങ്ങളാണ് നടക്കുന്നത്. മുന്‍പും ഓപ്പറേഷന് ഗംഗയോ വന്ദേ ഭാരതോ ആകട്ടെ, ഞങ്ങള്‍ എല്ലാവരെയും തിരികെ കൊണ്ടുവന്നു. കേന്ദ്ര സര്‍ക്കാരും പ്രധാനമന്ത്രിയുടെ ഓഫിസും അവരുമായി നേരിട്ട് ബന്ധപ്പെട്ടിട്ടുണ്ട്”- മീനാക്ഷി ലേഖി മാധ്യമങ്ങളോട് പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം