പട്ന: അപകടത്തില്‍ മരിച്ചയാളുടെ ശരീരം കനാലിലേക്ക് വലിച്ചെറിഞ്ഞ് ബിഹാര്‍ പോലീസ്. വഴിയാത്രക്കാരന് പകര്‍ത്തിയ വീഡിയോയിലൂടെയാണ് പോലീസിന്റെ മനുഷ്യത്വരഹിതമായ നടപടി പുറംലോകമറിയുന്നത്. ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ പോലീസ് ഉദ്യോഗസ്ഥര്ക്കെതിരേ നടപടിയെടുത്തിട്ടുണ്ട്.
ബിഹാറിലെ മുസഫർപൂരിലെ ഫാകുലി ഒ.പി ഏരിയയിലാണ് മനുഷ്യത്വരഹിതമായ സംഭവം. ഇവിടുത്തെ ധോധി പാലത്തിൽ നിന്നാണ് മൂന്ന് പൊലീസുകാർ ചേർന്ന് മൃതദേഹം കനാലിലേക്ക് ഇട്ടത്. വാഹനാപകടത്തിൽ മരിച്ച വ്യക്തിയുടെ രക്തത്തിൽ കുളിച്ച മൃതദേഹം രണ്ട് പൊലീസുകാർ ചേർന്ന് വലിച്ചിഴച്ച് പാലത്തിന്റെ വശത്തേക്ക് കൊണ്ടുവരികയും മൂന്നാമന്റെ സഹായത്തോടെ താഴെയുള്ള കനാലിലേക്ക് ഇടുകയുമായിരുന്നു. മൃതദേഹമൊന്നാകെയാണ് കനാലിലേക്ക് തള്ളുന്നതെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.
പ്രായമായ ഒരാള്‍ ട്രക്കിടിച്ചു മരിച്ചിരുന്നെന്നും മൃതദേഹത്തിന്റെയും വസ്ത്രത്തിന്റെയും ചില ഭാഗങ്ങള്‍ റോഡില്‍ പറ്റിപ്പിടിച്ചിരിക്കുകയായിരുന്നുവെന്നും പോലീസ് പറയുന്നു. പോസ്റ്റ് മോര്‍ട്ടത്തിനയക്കാന്‍ സാധിക്കുന്ന തരത്തിലായിരുന്നില്ല ആ ഭാഗങ്ങളെന്നും അതിനാലാണ് അവശിഷ്ടങ്ങള്‍ കനാലിലേക്കെറിഞ്ഞതെന്നുമാണ് പോലീസ് നല്കുന്ന വിശദീകരണം. വീണ്ടെടുത്ത മൃതദേഹഭാഗങ്ങള്‍ പോസ്റ്റ് മോര്ട്ടത്തിനയച്ചിട്ടുണ്ടെന്നും മരിച്ച വ്യക്തിയെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ലെന്നും പോലീസ് പറയുന്നു.
അതേസമയം, വൈറലായ വീഡിയോയുടെ ആധികാരികത പരിശോധിച്ചുവരികയാണെന്നും ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. ഇതിനിടെ, വീഡിയോ വൈറലായതോടെ വലിച്ചെറിഞ്ഞ ഭാഗങ്ങൾ കനാലിൽ നിന്ന് പൊലീസ് വീണ്ടെടുക്കുകയും പോസ്റ്റ്മോർട്ടത്തിന് അയക്കുകയും ചെയ്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം