ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന ജയം. ഓസ്ട്രേലിയയെ 6 വിക്കറ്റിനാണ് ഇന്ത്യ കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ മുന്നോട്ടുവച്ച 200 റൺസ് വിജയലക്ഷ്യം 4 വിക്കറ്റ് നഷ്ടപ്പെടുത്തി 41.2 ഓവറിൽ ഇന്ത്യ മറികടന്നു. 115 പന്തിൽ 97 റൺസ് നേടി പുറത്താവാതെ നിന്ന കെഎൽ രാഹുലാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. കോലി 116 പന്തിൽ 85 റൺസ് നേടി. ഓസ്ട്രേലിയക്കായി ജോഷ് ഹേസൽവുഡ് 3 വിക്കറ്റ് വീഴ്ത്തി.
സ്കോർ ബോർഡിൽ വെറും രണ്ട് റൺസ് മാത്രമായപ്പോൾ തന്നെ മൂന്ന് വിക്കറ്റ് നഷ്ടമായ ഇന്ത്യക്ക് വളരെ മോശം തുടക്കമാണ് ലഭിച്ചത്. ഇഷാന് കിഷന്, രോഹിത് ശര്‍മ, ശ്രേയസ് അയ്യര്‍ എന്നിവര്‍ റണ്‍സൊന്നുമെടുക്കാതെ പവലിയനില്‍ തിരിച്ചെത്തി. കിഷനെ ആദ്യ ഓവറില്‍ തന്നെ സ്റ്റാര്‍ക്ക് ഗോള്‍ഡന്‍ ഡക്കാക്കി. ആറ് പന്തുകള്‍ നേരിട്ട രോഹിത് ഹേസല്‍വുഡിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. അതേ ഓവറില്‍ ശ്രേയസിനെ ഡേവിഡ് വാര്‍ണറുടെ കൈകളിലെത്തിക്കാനും ഹേസല്‍വുഡിനായി.
പിന്നീട് കോലി – രാഹുല്‍ സഖ്യം കൂട്ടിചേര്‍ത്തത് 165 റണ്‍സ്. ക്യാച്ച് കൈവിട്ടതിന് ഓസീസ് കനത്തവില നല്‍കേണ്ടിവന്നു. 38-ാം ഓവറില്‍ ഇന്ത്യയെ വിജയത്തിനടുത്തെത്തിച്ചാണ് കോലി മടങ്ങുന്നത്. ഹേസല്‍വുഡിന്റെ പന്തില്‍ മര്‍നസ് ലബുഷെയ്ന് ക്യാച്ച്. 116 പന്തുകള്‍ നേരിട്ട കോലി ആറ് ബൗണ്ടറികള്‍ നേടിയിരുന്നു. പിന്നീട് രാഹുല്‍ – ഹാര്‍ദിക് പാണ്ഡ്യ (11) സഖ്യം ഇന്ത്യയെ വിജത്തിലേക്ക് നയിച്ചു. രാഹുല്‍ എട്ട് ഫോറും രണ്ട് സിക്സും നേടി. ഓസീസിന് വേണ്ടി ഹേസല്‍വുഡ് മൂന്ന് വിക്കറ്റെടുത്തു.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ49.3 ഓവറിൽ വിക്കറ്റ് 199 റൺസ് നേടുന്നതിനിടെ ഓൾ ഔട്ടായി. ഇന്ത്യക്കായി ബൗളർമാരെല്ലാം തിളങ്ങി. രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ബുംറയും കുൽദീപും രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം