ചണ്ഡീഗഡ്: പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പിതാവിനെ തൂക്കിക്കൊല്ലാന്‍ വിധിച്ച് കോടതി. ഹരിയാനയിലെ പല്വാലില് ഫാസ്റ്റ് ട്രാക്ക് കോടതിയാണ് ശിക്ഷ വിധിച്ചത്. ഇയാള്‍ മൂന്ന് വര്‍ഷത്തോളമാണ് മകളെ നിരന്തരം പീഡിപ്പിച്ചത്. ഒടുവില്‍ പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് സംഭവം പുറത്തറിയുന്നത്.
2020 ഒക്ടോബറിലാണ് പീഡന വിവരം പുറത്താകുന്നത്. ഗര്‍ഭിണിയായതിനെ തുടര്‍ന്ന് പെണ്‍കുട്ടി തന്നെ പല്‍വാലിലെ വനിതാ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. പിതാവ് തന്നെ മൂന്ന് വര്‍ഷമായി ലൈംഗികമായി പീഡിപ്പിച്ച് വരികയാണെന്നും താന്‍ ഗര്‍ഭിണിയാണെന്നുമായിരുന്നു പെണ്‍കുട്ടിയുടെ മൊഴി. ഇതോടെ പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി പോലീസ് കുട്ടിയുടെ പിതാവിനെ അറസ്റ്റ് ചെയ്തു. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുമ്ബോള്‍ പെണ്‍കുട്ടി നാല് മാസം ഗര്‍ഭിണിയായിരുന്നു. തുടര്‍ന്ന് പോലീസ് സംരക്ഷണയിലായിരുന്ന പെണ്‍കുട്ടി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്കി..
തുടര്‍ന്ന് നടത്തിയ കുഞ്ഞിന്റെ ഡിഎന്‍എ പരിശോധനയില്‍ പിതാവ് തന്നെയാണ് പ്രതിയെന്ന് തെളിഞ്ഞു. തുടര്‍ന്നാണ് കോടതി പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച പിതാവിനെ മരണം വരെ തൂക്കിക്കൊല്ലാന്‍ വിധിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം