തൃശ്ശൂര്‍: കേരളത്തിലെ സഹകരണബാങ്ക് തട്ടിപ്പ് ലോക്സഭാ തിരഞ്ഞെടുപ്പ് വിഷയമാക്കാനൊരുങ്ങി ബി.ജെ.പി. സംസ്ഥാനവ്യാപകമായി ബി.ജെ.പി. സംഘടിപ്പിക്കുന്ന സഹകരണസംരക്ഷണ അദാലത്തില്‍ ലഭിക്കുന്ന പരാതികള്‍ ഇ.ഡി അടക്കമുള്ള കേന്ദ്ര ഏജന്‍സികള്‍ക്ക് കൈമാറാന്‍ പാര്‍ട്ടി തീരുമാനമായി. നിക്ഷേപത്തുക നഷ്ടപ്പെട്ട സഹകാരികളുടെ പരാതി കേള്‍ക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും ബി.ജെ.പി. ആവശ്യപ്പെട്ടു.
കൊട്ടാരക്കരയില്‍ നടന്ന സഹകരണസംരക്ഷണ അദാലത്തില്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് മുന്നൂറോളം നിക്ഷേപകരില്‍നിന്ന് നേരിട്ട് പരാതി സ്വീകരിച്ചു. ഇവ ഇ.ഡി.ക്ക് കൈമാറും.
ഇ.ഡി. അന്വേഷണത്തിനായി വരുമ്പോള്‍ സി.പി.എമ്മും കോണ്‍ഗ്രസും മുസ്ലിം ലീഗും ഒരുമിച്ച് എതിര്‍ക്കുകയാണെന്ന് കെ. സുരേന്ദ്രന് ആരോപിച്ചു. കെ.വൈ.സി വന്നാല്‍ ആളറിയാതെ പണം നിക്ഷേപിക്കാന്‍ കഴിയില്ലെന്നും ഇക്കാരണത്താല്‍ പിണറായി വിജയനും വി.ഡി. സതീശനും കുഞ്ഞാലിക്കുട്ടിയും എതിര്‍ക്കുമെന്നും കെ. സുരേന്ദ്രന് ആരോപിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം