കാബൂള്‍: പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനില്‍ ഭൂചലനങ്ങളില്‍ മരിച്ചവരുടെ എണ്ണം 2000 കടന്നു. ശനിയാഴ്ചയാണ് റിക്ടര്‍ സ്കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ വമ്ബന്‍ ഭൂചലനവും തുടര്‍ചലനങ്ങളും ഉണ്ടായത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന.
ഹെറാത്ത് നഗരത്തിന് 40 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായാണ് ഭൂകമ്ബത്തിന്റെ പ്രഭവ കേന്ദ്രം. ആദ്യത്തെ വലിയ ഭൂകമ്ബത്തിന് ശേഷം അഞ്ചോളം തുടര്‍ ചലനങ്ങളുണ്ടായി. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നും അഫ്ഗാനിസ്ഥാന് വാര്‍ത്താ വതരണ വകുപ്പ് വക്താവ് അബ്ദുള്‍ വാഹിദ് റയാന് അറിയിച്ചു. 12 ഗ്രാമങ്ങള്‍ പൂര്‍ണമായി തകര്‍ന്നു. നിരവധിപേര്‍ ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്.
സ്ത്രീകളും കുട്ടികളും വയോജനങ്ങളും ഉള്‍പ്പെടെ ആയിരത്തിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് നിഗമനമെന്ന് പ്രവിശ്യയുടെ ദുരന്തനിവാരണ വകുപ്പ് അധികൃതര്‍ അറിയിച്ചു.
പ്രാദേശിക സന്നദ്ധ സംഘടനകളോട് എത്രയും വേഗം ദുരന്ത മേഖലയിലെത്തി രക്ഷാപ്രവര്‍ത്തനം നടത്താന്‍ താലിബാന് ആഹ്വാനം ചെയ്തു. സാമ്ബത്തികമായി മെച്ചപ്പെട്ടവര്‍ ദുരന്തം അനുഭവിക്കുന്ന സഹോദരങ്ങളെ സഹായിക്കണമെന്ന് താലിബാന് അഭ്യര്‍ത്ഥിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം