ന്യൂഡല്‍ഹി: ഇസ്രായേല്‍ സൈനികരും ഹമാസ് തീവ്രവാദികളും തമ്മില്‍ പോരാട്ടം തുടരുന്ന സാഹചര്യത്തില്‍ എയര്‍ ഇന്ത്യ ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി. ടെല്‍ അവീവിലേക്കുള്ള സര്‍വീസുകള്‍ ഈ മാസം 14 വരെ നിര്‍ത്തിവച്ചു. തിരിച്ചുള്ള സര്‍വീസുകളും നടത്തില്ല.
യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്താണ് തീരുമാനം. ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് എല്ലാ സഹായവും നല്‍കുമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.
നേരത്തെ ചില വിദേശ വിമാന കമ്പനികളും സർവീസ് റദ്ദാക്കിയിരുന്നു. ജർമൻ എയർലൈൻസ്, സ്വിസ് എയർ, ഓസ്ട്രിയൻ എയർലൈൻസ്, ടർക്കിഷ് എയർലൈൻസ് എന്നിവയാണ് വിമാന സർവീസ് റദ്ദാക്കിയത്.
ഇസ്രയേലിലുള്ള ഇന്ത്യക്കാർക്ക് കേന്ദ്ര സർക്കാർ നേരത്തെ ജാഗ്രതാനിർദേശം നൽകിയിരുന്നു. സർക്കാർ പുറപ്പെടുവിക്കുന്ന മാർഗ നിർദേശങ്ങൾ പിന്തുടരണം എന്ന നിർദേശങ്ങളാണ് കേന്ദ്രസർക്കാർ നൽകിയിട്ടുള്ളത്. അത്യാവശ്യ ഘട്ടങ്ങളിൽ എംബസിയുമായി ബന്ധപ്പെടാനുള്ള നമ്പറുകളും കേന്ദ്രം പുറത്തിറക്കിയിട്ടുണ്ട്.
ആവശ്യം വന്നാല്‍ ഇന്ത്യന്‍ നയതന്ത്രകാര്യാലയത്തില്‍ ബന്ധപ്പെടാം. ഫോണ്‍: +97235226748 ഇ മെയില്‍: cons1.telaviv@mea.gov.in
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം