ഭോപ്പാല്‍: മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസ് എം.എല്‍.എ. ബി.ജെ.പി.യില്‍ ചേര്‍ന്നു. കോൺഗ്രസ് എം.എല്‍.എ സച്ചിൻ ബിർളയാണ് ബിജെപിയിൽ ചേർന്നത്. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, സംസ്ഥാന പ്രസിഡന്റ് വി.ഡി ശർമ്മ എന്നിവരുടെ സാന്നിധ്യത്തിൽ ഭോപ്പാലിലെ സംസ്ഥാന ഓഫീസിൽ വച്ചാണ് സച്ചിൻ ബിജെപി അംഗത്വം സ്വീകരിച്ചത്.
ഖാർഗോൺ ജില്ലയിലെ ബർവ അസംബ്ലിയിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎയാണ് സച്ചിൻ ബിർള. 2021 ഒക്ടോബറിൽ സച്ചിൻ കൂറുമാറിയെങ്കിലും, സ്വയം നിയമസഭാംഗത്വം രാജിവയ്ക്കാനോ അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ കോൺഗ്രസോ തയ്യാറായില്ല. സച്ചിൻ കോൺഗ്രസിലേക്ക് മടങ്ങിയെത്തുമെന്ന ചർച്ചകൾക്കിടെയാണ് ഈ വാർത്ത പുറത്തുവന്നിരിക്കുന്നത്.
രണ്ട് വർഷമായി താൻ ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുന്നുണ്ടെന്ന് സച്ചിൻ ബിർള പറഞ്ഞു. ഇന്ന് ഔദ്യോഗികമായി ബിജെപി അംഗത്വം സ്വീകരിച്ചു. തെരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന ചോദ്യത്തിന് ടിക്കറ്റ് നൽകണോ വേണ്ടയോ എന്നത് പാർട്ടിയുടെ തീരുമാനമാണെന്ന് ബിർള പ്രതികരിച്ചു. ഭാവിയിൽ പാർട്ടി തരുന്ന ഏത് ഉത്തരവാദിത്തവും ജോലിയും താൻ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഖാര്‍ഗോണ്‍ ജില്ലയിലെ ബര്‍വാഹ നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയ സച്ചിന് ബിര്‍ള ആദ്യമായാണ് എം.എല്‍.എ.യാകുന്നത്. 2018-ല്‍ ഗുര്‍ജാര്‍ ഉള്‍പ്പടെയുള്ള പിന്നാക്ക വിഭാഗങ്ങളുടെ പിന്തുണയോടെയാണ് സച്ചിന് ബിര്‍ള തിരഞ്ഞെടുപ്പിൽ വിജയിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം