തൃശ്ശൂർ: ടെലഗ്രാം ആപ്പ് വഴി മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്ന യുവാവിനെ തൃശ്ശൂരിൽ എക്സൈസ് സംഘം പിടികൂടി. വല്ലച്ചിറ സ്വദേശി അഭിരാഗ് ആണ് പിടിയിലായത്. ഇയാളിൽ നിന്നും 4.5 ഗ്രാം എംഡി എം എ കണ്ടെടുത്തു.
ഗോവ, ബെംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലേക്ക് ട്രിപ്പ് പോയി അടിച്ചുപൊളിക്കാനാണ് എം.ഡി.എം.എ. വില്‍പ്പന നടത്തുന്നതെന്നാണ് അഭിരാഗ് എക്സൈസിന് നല്കിയ മൊഴി. ലഹരിക്കച്ചവടം നടത്തുന്നത് ട്രിപ്പിന് പോകാനും അടിച്ച് പൊളിക്കാനുമാണ്. ഗോവ, ബെംഗളൂരു എന്നിവിടങ്ങളിലേക്ക് ട്രിപ്പ് പോയി തിരികെവരുമ്ബോള്‍ അവിടെനിന്ന് മയക്കുമരുന്ന് കൊണ്ടുവരും. തുടര്‍ന്ന് ഇത് നാട്ടില്‍ ചില്ലറ വില്‍പ്പന നടത്താറാണ് പതിവെന്നും പ്രതി മൊഴി നല്കി.
എംഡി എംഎയുടെ തൂക്കം വര്‍ധിപ്പിക്കാനായി ചില്ലുപൊടി ചേര്‍ത്ത് ഉപഭോക്താക്കളെ കഹളിപ്പിക്കാറുണ്ടെന്നും ഇയാള്‍ പറഞ്ഞു. തൂക്കം കൂട്ടാനായി ബള്‍ബ് പൊട്ടിച്ച് അതിന്റെ പൊടിയാണ് എം.ഡി.എം.എയ്ക്കൊപ്പം ചേര്ക്കാറുള്ളതെന്നാണ് പ്രതി എക്സൈസിനോട് പറഞ്ഞിട്ടുള്ളത്. ഇയാളുടെ കൂട്ടുപ്രതിയായ വിഷ്ണുവിനായി പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നു.
വല്ലച്ചിറ ലക്ഷം വീട് കോളനിയിലെ ഒരു വീട് കേന്ദ്രീകരിച്ചു വ്യാപകമായി മയക്കുമരുന്ന് കച്ചവടം നടക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് അഭിരാഗ് പിടിയിലായത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം