കാബുള്‍: അഫ്ഗാനിസ്ഥാനില്‍ അര മണിക്കൂറിനുള്ളില്‍ ഉണ്ടായത് മൂന്ന് ശക്തമായ ഭൂകമ്ബങ്ങള്‍. അഫ്ഗാന്റെ പടിഞ്ഞാറൻ ഭാഗത്താണ് ഭൂകമ്ബമുണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചു. രാവിലെ 11ന് ആണ് റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.
14 പേര് മരിച്ചതായാണ് പ്രാഥമിക റിപ്പോര്‍ട്ട്. 78 പേര്‍ക്ക് പരിക്കേറ്റു. മരണ സംഖ്യ ഉയരാനിടയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ഹെറാത്ത് നഗരത്തില്‍ നിന്നും 40 കിലോ മീറ്റര്‍ അകലെയാണ് ഭൂകമ്ബത്തിന്റെ പ്രഭവ കേന്ദ്രം.
നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. വൈദ്യുതി ബന്ധവും കമ്യുണിക്കേഷന്‍ സംവിധാനവും തകരാറിലായതായാണ് വിവരം. പലരും ഭയന്ന് തെരുവുകളില്‍ തുടരുകയാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം