ടെല്‍ അവീവ്: ഇസ്രയേലിനു നേരെ ഗാസ അഴിച്ചുവിട്ട ആക്രമണത്തില്‍ മരണസംഖ്യ ഉയരുന്നു. ഇസ്രായേലിന്റെ പ്രത്യാക്രമത്തിൽ 200ലേറെ പേർ കൊല്ലപ്പെട്ടു. ആയിരത്തിലേറെ പേർക്ക് പരിക്കേറ്റു. പാലസ്തീൻ സായുധ സേനയായ ഹമാസിന്റെ 17 കേന്ദ്രങ്ങൾ തകർത്തുവെന്ന് ഇസ്രായേൽ അവകാശപ്പെട്ടു. കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസയിൽ അതിശക്തമായ വ്യോമാക്രമണം ആരംഭിച്ചത്.
അയ്യായിരം റോക്കറ്റുകളാണ് സുപ്രധാന ഇസ്രായേലി നഗരങ്ങളിലേക്ക് ഇന്ന് രാവിലെ ഹമാസ് തൊടുത്തത്. ആക്രമണത്തിൽ 40 ലേറെ പേർ കൊല്ലപ്പെട്ടു. നിരവധിപ്പേർക്ക് പരിക്കേൽക്കുകയും കെട്ടിടങ്ങളും വാഹനങ്ങളും തകരുകയുമുണ്ടായി. അക്ഷരാർത്ഥത്തിൽ ഇസ്രായേൽ നടുങ്ങിയ ആക്രമണമാണ് ഉണ്ടായത്. യന്ത്രത്തോക്കുകളുമായി ഇസ്രയേലിനുള്ളിൽ കടന്ന ഹമാസ് സംഘം തെരുവിൽ ജനങ്ങൾക്ക് നേരെയും വെടിയുതിർത്തു. സൈനികരെ അടക്കം ബന്ദികളാക്കി. അറുന്നൂറിലേറെ പേർക്കാണ് ആക്രമണങ്ങളിൽ പരിക്കേറ്റത്. അയ്യായിരം റോക്കറ്റുകളാണ് സുപ്രധാന ഇസ്രായേലി നഗരങ്ങളിലേക്ക് ഹമാസ് തൊടുത്തത്.
രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ഇസ്രായേൽ അവധിയിലുള്ള മുഴുവൻ സൈനികരോടും ജോലിയിൽ തിരികെ കയറാൻ നിർദേശിച്ചു. അൽ അഖ്സ പള്ളിക്കുനേരെ നടന്ന ഇസ്രായേലി അതിക്രമങ്ങൾക്ക് മറുപടിയാണ് ആക്രമണമെന്നാണ് ഹമാസിന്റെ വിശദീകരണം. മുൻപ് ഹമാസ് പ്രകോപനം സൃഷ്ടിച്ചപ്പോഴൊക്കെ ഇസ്രയേൽ നടത്തിയ തിരിച്ചടികളിൽ നൂറു കണക്കിന് സാധാരണക്കാർ ആണ് കൊല്ലപ്പെട്ടിട്ടുള്ളത്.
ഗാസയ്ക്കു നേരെ തിരിച്ചടിച്ച ഇസ്രയേല്‍ ഹമാസിന്റെ ഒളിത്താവളങ്ങളില്‍ വ്യോമാക്രമണം നടത്തി. പിന്നാലെ ഇസ്രയേലിനെ പിന്തുണച്ച് ഇന്ത്യയും അമേരിക്കയും യു.കെ.യും യൂറോപ്യന്‍ യൂണിയനുമുള്‍പ്പടെ രംഗത്തെത്തുകയും ചെയ്തു. ഇസ്രയേലി പൗരന്മാര്ക്കെതിരെ ഹമാസ് നടത്തിയ ആക്രമണത്തില്‍ അപലപിക്കുന്നതായും ഇസ്രയേലിലെ സര്‍ക്കാരിനും ജനങ്ങള്‍ക്കുമൊപ്പം നിലകൊള്ളുമെന്നും യു.എസ്. വ്യക്തമാക്കി. ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് അനുശോചനം രേഖപ്പെടുത്തുന്നതായും യു.എസ്. പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
ഇസ്രയേലിലെ അക്രമവാര്ത്തകള് അതിയായ ഞെട്ടലുളവാക്കിയെന്നും പ്രതിസന്ധി നിറഞ്ഞ ഈ വേളയില്‍ ഇസ്രയേലിനോട് ഐക്യദാര്‍ഢ്യത്തോടെ നിലകൊള്ളുന്നുവെന്നും അക്രമണത്തെ അപലപിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സില്‍ കുറിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം