കൊല്ലം ബാർ അസോസിയേഷനിലെ പ്രമുഖ അഭിഭാഷകൻ അഡ്വ. കെ. ഗോപീഷ് കുമാറിന്റെ നിര്യാണത്തിൽ പൗരപ്രമുഖർ അനുശോചനം രേഖപ്പെടുത്തി. അപ്രതീക്ഷിതമായതും അകാലത്തിലുള്ളതുമായ ഗോപീഷ് വക്കീലിന്റെ നിര്യാണം അക്ഷരാർത്ഥത്തിൽ തീരാനഷ്ടം തന്നെയായിരുന്നു. അഭിഭാഷക വൃത്തിയോടൊപ്പം രാഷ്ട്രീയ പ്രവർത്തനവും സാമൂഹ്യ പ്രവർത്തനവും നടത്തിവന്നിരുന്ന ഗോപീഷ് വക്കീൽ വിവിധ പദവികൾ വഹിച്ചിരുന്നു. കൊല്ലം ബാർ അസോസിയേഷന്റെ പ്രസിഡൻറ് ആയും സെക്രട്ടറി ആയും രണ്ടു കാലയളവിൽ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കൊല്ലത്തു അഡീഷണൽ ഗവണ്മെന്റ് പ്ളീഡർ ആയും പബ്ലിക് പ്രോസിക്യൂട്ടർ ആയും സേവനം അനുഷ്ഠിച്ചിരുന്നു.
read also:ബിഗ്റോക്ക് മോട്ടോര്‍സ്പോര്‍ട്ട് സിയറ്റ് ഇന്ത്യന്‍ സൂപ്പര്‍ക്രോസ് ലീഗിലേക്ക്
സി.പി.ഐ പോർട്ട് കൊല്ലം ലോക്കൽ കമ്മിറ്റി അംഗമായിരുന്നു. അഭിഭാഷക സംഘടനയായ ഐ.എ.എൽ ന്റെ കൊല്ലം യൂണിറ്റ് സെക്രട്ടറി ആയും പ്രസിഡന്റ് ആയും സംസ്ഥാന സമിതി അംഗമായും പ്രവർത്തിച്ചിരുന്നു. കൊല്ലം ആനന്ദവല്ലീശ്വരം ശ്രീ മഹാദേവർ ക്ഷേത്രം ഉപദേശക സമിതി സെക്രട്ടറിയായിരുന്നു. കൊല്ലം കോടതി സമുച്ചയം ഫലവത്താകുന്നതിൽ പ്രധാന പങ്കു വഹിച്ചിരുന്നു. പ്രതിസന്ധികളിൽ പതറാത്ത വ്യക്തിത്വമായിരുന്നു ഗോപീഷ് വക്കീലെന്നു അനുഭവത്തിൽ ബോധ്യപ്പെട്ട കാര്യം അനുശോചന പ്രാസംഗികർ പറഞ്ഞു. അകാലത്തിലുള്ള നിര്യാണം സമൂഹത്തിനു തന്നെ വലിയ നഷ്ടം വരുത്തി എന്ന് അനുശോചന പ്രസംഗം നടത്തിയവർ അഭിപ്രായപ്പെട്ടു. കൊല്ലം ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ ബോറിസ് പോൾ അധ്യക്ഷത വഹിച്ചു. കേരള ബാങ്ക് ഡയറക്ടർ ബോർഡ് അംഗം അഡ്വ. ജി. ലാലു, കേരള ബാർ കൌൺസിൽ അംഗം അഡ്വ. പി. സജീവ് ബാബു, ഇന്ത്യൻ ലായേഴ്സ് കോൺഗ്രസ് സംസ്ഥാന സമിതി അംഗം അഡ്വ. എസ്. ചന്ദ്രസേനൻ, ഓൾ ഇന്ത്യ ലായേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി അഡ്വ. ഓച്ചിറ എൻ. അനിൽ കുമാർ, സി.പി.ഐ സ്റ്റേറ്റ് കൌൺസിൽ അംഗം അഡ്വ. വിജയകുമാർ, ഐ.എ.എൽ ജില്ലാ പ്രസിഡന്റ് അഡ്വ. ബി.കെ. ജയമോഹൻ, സി.പി.ഐ.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ബിജു, ആർ. എസ്.പി കൊല്ലം മണ്ഡലം സെക്രട്ടറി അഡ്വ. ആർ. സുനിൽ, സീനിയർ അഭിഭാഷക അഡ്വ. സി. വിജയകുമാരി, കൊല്ലം ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ.മഹേന്ദ്ര കെ.ബി, അഡ്വ. ബി.എൻ.ഹസ്കർ, സി.പി.ഐ സിറ്റി സെക്രട്ടറി അഡ്വ. രാജീവ് വിളയിൽ, ഐ.എ.എൽ കൊല്ലം യൂണിറ്റ് സെക്രട്ടറി അഡ്വ. പ്രമോദ് പ്രസന്നൻ എന്നിവർ സംസാരിച്ചു. കൊല്ലം ബാർ അസോസിയേഷൻ മുൻ പ്രസിഡന്റ് അഡ്വ. എ.കെ.മനോജ് അനുശോചന പ്രമേയം അവതരിപ്പിച്ചു.
https://www.youtube.com/watch?v=Uwx-44J0Jms
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം