കൊച്ചി: കൊക്കൂണിന്റെ പതിനാറാമത് എഡിഷനിൽ നടത്തിയ ഹാക്കിംങ് മത്സരമായ ഡോം സിറ്റിഎഫിൽ ടീം റ്റാലോൺ ജേതാക്കളായി യു.എസ്.ടി കമ്പനി പ്രതിനിധികളായ ജിനീഷ്, സമീഹ് എന്നിവർ ഒരു ലക്ഷം രൂപ സമ്മാനമായി നേടി.
24 മണിക്കൂറിനുള്ളിൽ ഒരു കമ്പനിയുടെ ഏറ്റവും കൂടുതൽ ആപ്ലിക്കേഷനുകളും, നെറ്റ്വർക്കുകളും ഹാക്ക് ചെയ്യുന്നതായിരുന്നു മത്സരം.
അന്താരാഷ്ട്ര സൈബർ സുരക്ഷാ സമ്മേളനമായ ‘കൊക്കൂൺ 16’ ലാണ് ഡോം സിറ്റിഎഫ് എന്ന വേറിട്ട മത്സരം ബീഗിൾ സെക്യൂരിറ്റിയും കേരള പോലീസ് സൈബർഡോമും നടത്തിയത്.
രണ്ടുപേർവീതമുള്ള 200ൽ അധികം ടീമുകൾ പങ്കെടുത്ത ഈ ‘ക്യാപ്ച്ചർ ദി ഫ്ലാഗ്’ ഹാക്കിങ് മത്സരത്തിൽ ജെഡികോർപ്പ് എന്ന സാങ്കല്പിക കമ്പനിയുടെ ആപ്ലിക്കേഷനുകളും നെറ്റ്വർക്കുകളുമാണ് ഹാക്ക് ചെയ്യേണ്ടിയിരുന്നത്. സൈബർ കുറ്റകൃത്യങ്ങൾ കൂടുന്ന ഈ കാലഘട്ടത്തിൽ യുവതലമുറയെ അത് നേരിടാൻ പ്രാപ്തരാക്കാൻ വേണ്ടിയാണ് ഇത്തരം ഹാക്കിങ് ചലഞ്ചുകൾ നടത്തുന്നത്.
എന്നാൽ സംഘാടകരെ ആശ്ചര്യപെടുത്തിയത് എന്തെന്നാൽ പ്രായഭേദമെന്യേ എല്ലാവരും ഇതിൽ പങ്കാളികളായിയെന്നുള്ളതാണ്. യാഥാർഥ്യത്തിലുള്ള ഹാക്കർമാരുടെ നുഴഞ്ഞുകയറ്റം കണ്ടെത്താനും അത് തടയാനും ‘എത്തിക്കൽ ഹാക്കർമാരെ’ പ്രാപ്തരാക്കുക എന്നതാണ് ഈ ഹാക്കിങ് ചലഞ്ചിന്റെ ഉദ്ദേശം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം