സൈക്കിളിങ്ങ് ചാംപ്യന് സഹായഹസ്തവുമായി മണപ്പുറം ഫിനാന്‍സ്

തൃശൂര്‍: സംസ്ഥാനതല ട്രാക്ക് സൈക്കിളിങ്ങ് ജേതാവായ എസ്. അര്‍ച്ചനയ്ക്ക് തുടര്‍ പരിശീലനത്തിനായി മണപ്പുറം ഫിനാന്‍സ് 25000 രൂപ ധനസഹായം കൈമാറി. ദേശീയ തലത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച അര്‍ച്ചനയ്ക്ക് സ്വന്തമായി സൈക്കിള്‍ ഇല്ലാത്തത് മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. ചാലക്കുടി എംഎല്‍എ സനീഷ് കുമാര്‍ ജോസഫ് ആണ് വിഷയം മണപ്പുറം ഫിനാന്‍സിന്റെ ശ്രദ്ധയില്‍പെടുത്തിയത്. ഡിസംബറിൽ അസമിൽ നടക്കുന്ന നാഷണൽ സൈക്കിളിങ്ങ് ചാംപ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ അർച്ചന.

മണപ്പുറം ഫിനാന്‍സിന്റെ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ എംഡിയും സിഇഓയുമായ വി. പി. നന്ദകുമാറും എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. സുമിത നന്ദനും ചേർന്ന് അർച്ചനയ്ക്ക് പുരസ്‌കാരം നല്‍കി ആദരിച്ചു. സീനിയര്‍ പിആര്‍ഒ സനോജ് ഹെര്‍ബര്‍ട്ട്, ചീഫ് പിആര്‍ഒ അഷ്‌റഫ് കെ. എം, ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ വിനീഷ് വിദ്യാധരന്‍ എന്നിവര്‍ പങ്കെടുത്തു. തൃശൂര്‍ പരിയാരം പഞ്ചായത്തിലെ വേളൂക്കരയില്‍ ചാരുവിള മേലതില്‍ കാര്‍ത്തിക രാജന്റെയും സതിയുടെയും മകളായ അര്‍ച്ചന കോട്ടയം അസംപ്ഷൻ കോളജിലെ വിദ്യാര്‍ഥിനിയാണ്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം