യു.പി: അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത ശേഷം 60കാരന് തൂങ്ങി മരിച്ചു. ഉത്തര്‍പ്രദേശിലെ ബറേലി ജില്ലയിലെ ഗ്രാമത്തിലാണ് സംഭവം.ഷേര്‍ മുഹമ്മദ് എന്നയാളാണ് കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം ജീവനൊടുക്കിയത്.
പെണ്‍കുട്ടിയുടെ വീട്ടുകാരെ കണ്ട് ഓടിരക്ഷപ്പെട്ട പ്രതിയെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ബലാത്സംഗക്കുറ്റവും കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയുന്ന പോക്സോ വകുപ്പും ചുമത്തി. പെണ്‍കുട്ടിയെ ഉടന്‍ തന്നെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ ഇയാളെ കണ്ടെത്തിയത്. അറസ്റ്റ് ഭയന്നോ പശ്ചാത്താപം കൊണ്ടോ ആവാം പ്രതി ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു. പ്രതിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു.
https://www.youtube.com/watch?v=Uwx-44J0Jms
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം