പത്തനംതിട്ട: പത്തനംതിട്ടയിൽ യുവതിയുടെ വീട് സുഹൃത്തും സംഘവും അടിച്ച് തകർത്തു. പ്രണയത്തിൽ നിന്ന് പിൻമാറിയതിനാണ് ആക്രമണമെന്ന് പൊലീസ് പറയുന്നു. പെൺകുട്ടിയുടെ പരാതിയിൽ സുഹൃത്തായിരുന്ന കാപ്പ കേസ് പ്രതിയും കൂട്ടാളികളും പിടിയിലായി.
ചങ്ങനാശ്ശേരി നാലുകോടി സ്വദേശി പ്രണവ് സുരേഷ് (22 ), തിരുവല്ല മുത്തൂർ സ്വദേശി ജിതിൻ (22), തിരുവല്ല കുറ്റപ്പുഴ സ്വദേശി സി. ജിതിൻ ( 19 ) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ അഞ്ചു വര്‍ഷമായി പ്രണവ് സുരേഷ് യുവതിയുമായി അടുപ്പത്തിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ ഇയാളുടെ ക്രിമിനല്‍ പശ്ചാത്തലം മനസ്സിലാക്കിയ യുവതി അടുത്തിടെ പ്രണയത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. തുടര്‍ന്ന് ഇയാളുടെ ഫോണ്‍ കോളുകള്‍ യുവതി എടുക്കാതെയിരിക്കുകയും അതില്‍ ഇയാള്‍ പ്രകോപിതനാവുകയുമായിരുന്നു.
പിന്നീട്, വ്യാഴാഴ്ച രാത്രി യുവതിയുടെ വീട്ടിലെത്തിയ മൂന്നംഗസംഘം മരത്തടി ഉപയോഗിച്ച് വീടിന്റെ ജനാലകളും വാതിലും തകര്‍ത്തു. മുന്‍വാതില്‍ തകര്‍ത്ത് അകത്തു കയറിയ പ്രതികള്‍ യുവതിയുടെ സഹോദരനടക്കമുള്ളവരെ അക്രമിച്ചു. ശേഷം സ്ഥലത്ത് നിന്ന് പോയ സംഘം വീണ്ടും വെല്ലുവിളിയുമായി വീട്ടില്‍ തിരിച്ചെത്തി.സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് മൂവരേയും ബലംപ്രയോഗിച്ച് കീഴ്പെടുത്തുകയായിരുന്നു.
https://www.youtube.com/watch?v=Uwx-44J0Jms
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം