ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വധഭീഷണി. കേന്ദ്ര ഏജൻസികൾക്ക് ഇ-മെയിലിലൂടെയായിരുന്നു ഭീഷണി സന്ദേശം ലഭിച്ചത്.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം തകർക്കുമെന്നും സന്ദേശത്തിലുണ്ട്. കുപ്രസിദ്ധ ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്ണോയിയെ വിട്ടയക്കണമെന്നും 500 കോടി രൂപ നൽകണമെന്നും ഭീഷണി സന്ദേശത്തിൽ പറയുന്നു.
സംഭവത്തിനു പിന്നാലെ ദേശീയ അന്വേഷണ ഏജൻസിയും മുംബൈ പോലീസും ജാഗ്രതാ നടപടികൾ സ്വീകരിച്ചു. ഇ-മെയിലിന്റെ ഉറവിടം കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി.
2023 ലോകകപ്പ് ക്രിക്കറ്റിന്റെ ഉദ്ഘാടന മത്സരം നടന്നത് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വച്ചായിരുന്നു. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമാണ് അഹമ്മദാബാദിലേത്. പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായിരുന്ന സിദ്ദു മൂസവാലയുടെ കൊലപാതക കേസിൽ ആരോപണവിധേയനാണ് ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയി. നിലവിൽ അഹമ്മദാബാദ് ജയിലിലാണ്. തിഹാർ ജയിലിൽ കഴിയവേ ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ഭീകരവിരുദ്ധ സ്ക്വാഡിന്റെ കസ്റ്റഡിയിൽ വിട്ടിരുന്നു.
https://www.youtube.com/watch?v=Uwx-44J0Jms
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം