ഹാങ്ചൗ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് 22-ാം സ്വര്‍ണം. പുരുഷ ഹോക്കിയില്‍ ഇന്ത്യന്‍ ടീം സ്വര്‍ണം നേടി. ഫൈനലില്‍ ജപ്പാനെ ഒന്നിനെതിരേ അഞ്ചുഗോളുകൾക്ക് തകർത്തുവിട്ടാണ് ഇന്ത്യ സ്വര്‍ണം നേടിയത്. ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യയുടെ നാലാം പുരുഷ ഹോക്കി സ്വര്‍ണമാണിത്. ഇതിനുമുന്‍പ് 1966, 1998, 2014 ഏഷ്യന്‍ ഗെയിംസുകളിലാണ് ഇന്ത്യ സ്വര്‍ണം നേടിയത്. വിജയത്തോടെ പാരീസ് ഒളിമ്പിക്സിനുള്ള യോഗ്യതയും ഇന്ത്യ നേടി.
ടൂര്‍ണമെന്റിലുടനീളം അപരാജിതക്കുതിപ്പ് നടത്തിയാണ് ഇന്ത്യ സ്വര്‍ണം നേടിയത്. മലയാളി താരം പി.ആര്. ശ്രീജേഷാണ് ഇന്ത്യയ്ക്ക് വേണ്ടി ഗോള്‍വല കാത്തത്. ഇന്ത്യയ്ക്ക് വേണ്ടി നായകന് ഹര്‍മന്‍പ്രീത് സിങ് രണ്ട് ഗോള്‍ നേടിയപ്പോള്‍ മന്‍പ്രീത് സിങ്, രോഹിദാസ്, അഭിഷേക് എന്നിവരും വലകുലുക്കി. ജപ്പാനുവേണ്ടി തനാക സെറെന്‍ ആശ്വാസഗോള്‍ നേടി.
നിലവിൽ 22 സ്വർണം, 34 വെള്ളി, 37 വെങ്കലം ഉൾപ്പെടെ 93 മെഡലുകൾ ഇന്ത്യ നേടിക്കഴിഞ്ഞു. അമ്പെയ്ത്തിൽ മൂന്ന് മെഡലുകളും കബഡിയിൽ രണ്ട് മെഡലുകളും ബാഡ്മിന്റൻ, ക്രിക്കറ്റ്, എന്നിവയിൽ ഓരോ മെഡലുകൾ ഇന്ത്യയ്ക്ക് ഉറപ്പാണ്.
ഹാങ്ചോയിൽ 100 മെഡലുകൾ എന്ന ലക്ഷ്യവുമായാണ് ഇന്ത്യ ഇറങ്ങിയത് ജക്കാർത്ത ഗെയിംസിൽ 70 മെഡലുകൾ നേടിയതാണ് ഇന്ത്യയുടെ ഇതുവരെയുള്ള മികച്ച പ്രകടനം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം