ഗവേഷണ പഠനങ്ങള്‍ നടത്തി മുന്‍പരിചയമുള്ള വ്യക്തികളില്‍/സ്ഥാപനങ്ങളില്‍ നിന്നും 2023-24 സാമ്പത്തികവര്‍ഷത്തെ മൈനര്‍/മേജര്‍ ഗവേഷണ പഠനങ്ങള്‍ക്ക് കേരള വനിതാ കമ്മിഷന്‍ പ്രൊപ്പോസലുകള്‍ ക്ഷണിച്ചു. ഗവേഷണ വിഷയങ്ങള്‍, അപേക്ഷകര്‍ക്ക് വേണ്ട യോഗ്യത, പ്രൊപ്പോസല്‍ തയാറാക്കേണ്ട രീതി, നിബന്ധനകള്‍ തുടങ്ങിയ എല്ലാ വിവരങ്ങളും വനിതാ കമ്മിഷന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ് (www.keralawomenscommission.gov.in). വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം തയാറാക്കിയിട്ടുള്ള പ്രൊപ്പോസലുകള്‍ മാത്രമേ പരിഗണിക്കുകയുള്ളൂ. പ്രൊപ്പോസലുകള്‍ 2023 ഒക്‌ടോബര്‍ 26ന് വൈകുന്നേരം അഞ്ചിന് അകം വനിതാ കമ്മിഷന്റെ ഓഫീസില്‍ ലഭ്യമാക്കണം. ഇതിനു പുറമേ സോഫ്റ്റ് കോപ്പി ഇമെയിലും ചെയ്യണം.ഇമെയില്‍: [email protected].
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം