ഹാങ്ചൗ: 2023 ഏഷ്യന്‍ ഗെയിംസ് അമ്പെയ്ത്തില്‍ ഇന്ത്യയ്ക്ക് വീണ്ടും മെഡല്‍ നേട്ടം.വനിതകളുടെ 76 കിലോ വിഭാഗം ഗുസ്തിയില്‍ ഇന്ത്യയുടെ കിരണ്‍ ബിഷ്ണോയ് വെങ്കലം നേടി. മംഗോളിയയുടെ അരിയുണ്ജര്ഗ ഗന്ബാത്തിനെ തകര്‍ത്താണ് കിരണ്‍ വെങ്കലം നേടിയത്. 3-0 നാണ് താരത്തിന്റെ വിജയം.
പുരുഷന്മാരുടെ റിക്കര്‍വ് ടീം ഇനത്തില്‍ ഇന്ത്യ വെള്ളി മെഡല്‍ സ്വന്തമാക്കി. ഫൈനലില്‍ ദക്ഷിണ കൊറിയയോട് പരാജയപ്പെട്ട ഇന്ത്യന്‍ ടീമിന്റെ നേട്ടം വെള്ളിയില്‍ ഒതുങ്ങുകയായിരുന്നു. അതാനു ദാസ്, ദീരജ് ബൊമ്മദേവര, തുഷാര്‍ പ്രഭാകര്‍ ഷെല്‍ക്കെ എന്നിവരടങ്ങിയ ടീമാണ് വെള്ളി നേടിയത്.
വനിതകളുടെ 61 കിലോ വിഭാഗം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ഇന്ത്യയുടെ സോനം മാലിക് വെങ്കലം നേടി. ചൈനയുടെ ലോങ് ജിയയെ തകര്‍ത്താണ് സോനം വെങ്കലം നേടിയത്. സ്കോര്‍: 7-5.
ഇതോടെ ഗെയിംസ് അവസാനിക്കാന്‍ മൂന്നുനാള്‍കൂടി ശേഷിക്കെ ഇന്ത്യയുടെ സമ്പാദ്യം 92 മെഡലായി. 21 സ്വര്‍ണവും 33 വെള്ളിയും 38 വെങ്കലവുമാണ് ഇന്ത്യയുടെ സമ്പാദ്യം.
Ladies & Gentlemen:
Proud to share that INDIA ARE ASSURED of ATLEAST 100 MEDALS NOW
91 medals won already | Other Assured medals:
Archery: 3 | Kabaddi: 2 | Badminton: 1 | Cricket: 1 | Hockey: 1 | Bridge:1 #Abkibaar100Paar #AGwithIAS #IndiaAtAsianGames #AsianGames2022 pic.twitter.com/mw0QzfsWXg
— India_AllSports (@India_AllSports) October 6, 2023
അതേസമയം സെപക്തക്രോയില്‍ വെങ്കലം നേടി ഇന്ത്യന്‍ വനിതാ ടീം. സെമിയില്‍ തായ്ലന്ഡിനോട് പരാജയപ്പെട്ടതോടെ ഇന്ത്യയുടെ നേട്ടം വെങ്കലത്തിലൊതുങ്ങുകയായിരുന്നു.
ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ എച്ച്.എസ്. പ്രണോയിയുടെ നേട്ടവും വെങ്കലത്തിലൊതുങ്ങി. സെമിയില്‍ ചൈനയുടെ ലി ഷിഫെങ്ങിനോട് നേരിട്ടുള്ള ഗെയിമുകള്‍ക്ക് (16-21, 9-21) പരാജയപ്പെട്ടതോടെ പ്രണോയിയുടെ നേട്ടം വെങ്കലത്തിലൊതുങ്ങുകയായിരുന്നു. 1982-ല്‍ സെയ്ദ് മോദിക്കു ശേഷം ഏഷ്യന്‍ ഗെയിംസ് പുരുഷ സിംഗിള്‍സ് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടവും ഇതോടെ പ്രണോയ് സ്വന്തമാക്കി.
ഇന്ത്യന്‍ പുരുഷ കബഡി ടീം പാകിസ്താനെ തകര്‍ത്ത് ഫൈനലിലെത്തി മെഡലുറപ്പിച്ചു. 61-14 എന്ന സ്കോറില്‍ ആധികാരിക ജയത്തോടെയായിരുന്നു ഇന്ത്യന്‍ ടീമിന്റെ ഫൈനല്‍ പ്രവേശനം.
അമ്പെയ്ത്തില്‍ പുരുഷ ടീമും മെഡലുറപ്പാക്കി. റിക്കര്‍വ് ഇനത്തില്‍ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി ഫൈനലിലെത്തിയതോടെയാണ് ഇന്ത്യന്‍ ടീം മെഡലുറപ്പിച്ചത്.
നേരത്തേ അമ്പെയ്ത്തില്‍ വനിതകളുടെ റിക്കര്‍വ് ഇനത്തിലും ഇന്ത്യ വെങ്കലം സ്വന്തമാക്കിയിരുന്നു. വിയറ്റ്നാമിനെ പരാജയപ്പെടുത്തിയാണ് അങ്കിത ഭഗത്, സിമ്രന്‍ജീത് കൗര്‍, ഭജന്‍ കൗര്‍ സഖ്യം വെങ്കലം നേടിയത്.
ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീം ഫൈനലിലെത്തി. സെമിയില്‍ ബംഗ്ലാദേശിനെ തകര്‍ത്തെറിഞ്ഞാണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം. കളിയുടെ എല്ലാ മേഖലകളിലും ആധിപത്യം പുലര്‍ത്തിയ ഇന്ത്യ ഒമ്പത് വിക്കറ്റ് ജയത്തോടെയാണ് ഫൈനലില്‍ കടന്നത്. ബംഗ്ലാദേശ് ഉയര്‍ത്തിയ 97 റണ്‍സ് വിജയലക്ഷ്യം 9.2 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. 26 പന്തില്‍ നിന്ന് ആറ് സിക്സും രണ്ട് ഫോറുമടക്കം 55 റണ്‍സോടെ പുറത്താകാതെ നിന്ന തിലക് വര്‍മയാണ് വിജയത്തിന് ചുക്കാന്‍ പിടിച്ചത്. ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദ് 26 പന്തില്‍ നിന്ന് മൂന്ന് സിക്സും നാല് ഫോറുമടക്കം 40 റണ്‍സോടെ പുറത്താകാതെ നിന്നു.
ഗുസ്തിയില്‍ പുരുഷന്മാരുടെ 65 കിലോ ഫ്രീസ്റ്റൈലില്‍ ബജ്റംഗ് പുനിയ ക്വാര്‍ട്ടറിലെത്തി. ഫിലിപ്പീന്‍സ് താരം റോണില്‍ ടുബോഗിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ താരത്തിന്റെ ക്വാര്‍ട്ടര്‍ പ്രവേശനം.
കബഡിയില്‍ മെഡലുറപ്പിച്ച് ഇന്ത്യന്‍ വനിതാ ടീം ഫൈനലിലെത്തി. സെമിയില്‍ നേപ്പാളിനെ 61-17 എന്ന സ്കോറിന് മറികടന്നായിരുന്നു ഇന്ത്യന്‍ സംഘത്തിന്റെ കുതിപ്പ്.
കനോയിങ്ങില്‍ പുരുഷന്മാരുടെ സി1 വിഭാഗത്തില്‍ വിശാല്‍ കെവാത്തും വനിതകളുടെ കെ1 വിഭാഗത്തില്‍ ശിഖ ചൗഹാനും ഫൈനലിലെത്തി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം