അഹ്മദാബാദ്: ഏകദിന ലോകകപ്പില്‍ നിലവിലെ ചാമ്ബ്യന്മാരായ ഇംഗ്ലണ്ടും റണ്ണറപ്പുകളായ ന്യൂസിലന്‍ഡും തമ്മിലുള്ള ഉദ്ഘാടന മത്സരം ഒഴിഞ്ഞ ഗാലറിയില്‍ ആരംഭിച്ചതില്‍ പ്രതികരണവുമായി മുൻ ഇന്ത്യൻ താരം വിരേന്ദര്‍ സെവാഗ്. 1,32,000 കാണികളെ ഉള്‍ക്കൊള്ളുന്ന ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ അരങ്ങേറിയ ഉദ്ഘാടന മത്സരത്തിലെ ആളില്ലാ ഗാലറി ഏറെ ചര്‍ച്ചകള്‍ക്കിടയാക്കിയ സാഹചര്യത്തിലാണ് സെവാഗ് സമൂഹ മാധ്യമമായ എക്സില്‍ കുറിപ്പുമായി എത്തിയത്.
പ്രവൃത്തി ദിനമായതിനാലാകും ആളില്ലാതായതെന്നും വൈകീട്ടോടെ സ്റ്റേഡിയത്തില്‍ ആളെത്തുമെന്നാണ് പ്രതീക്ഷയെന്നും പ്രതീക്ഷ പ്രകടിപ്പിക്കുന്ന കുറിപ്പില്‍ സ്റ്റേഡിയത്തില്‍ ആളെ നിറക്കാനുള്ള വഴിയും താരം ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇന്ത്യയുടേതല്ലാത്ത മത്സരങ്ങള്‍ക്ക് സ്കൂള്‍, കോളജ് കുട്ടികള്‍ക്ക് സൗജന്യ ടിക്കറ്റ് നല്‍കണമെന്നാണ് അദ്ദേഹത്തിന്റെ നിര്‍ദേശം.
‘ഓഫീസ് സമയം കഴിഞ്ഞാൽ കൂടുതൽ ആളുകൾ വരുമെന്ന് പ്രതീക്ഷിക്കാം. എന്നാൽ ഇന്ത്യ മത്സരിക്കാത്ത ഗെയിമുകൾക്ക് സ്കൂൾ, കോളേജ് കുട്ടികൾക്ക് സൗജന്യ ടിക്കറ്റ് ഉണ്ടായിരിക്കണം. 50 ഓവർ ഗെയിമിനോടുള്ള താൽപര്യം കുറയുന്ന ഈ സമയത്ത്, വിദ്യാർത്ഥികൾക്ക് ഇങ്ങനെ ടിക്കറ്റ് കൊടുക്കുന്നത് യുവാക്കൾക്ക് ലോകകപ്പ് കളി ആസ്വദിക്കാനും കളിക്കാർക്ക് നിറഞ്ഞ സ്റ്റേഡിയത്തിന് മുന്നിൽ കളിക്കാനും സഹായിക്കും.’ – സെവാഗ് കുറിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം