ഇടുക്കി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ബന്ധുവായ യുവാവിന് 80 വര്‍ഷം കഠിനതടവ്. ഇടുക്കി രാജക്കാട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇടുക്കി അതിവേഗ കോടതി പ്രതിയെ ശിക്ഷിച്ചത്. പ്രതിയ്ക്ക് 80 വര്‍ഷത്തെ കഠിനതടവിന് വിധിച്ചത് വിവിധ വകുപ്പുകളിലായാണ്. 40000 രൂപ പിഴയും ചുമത്തിയട്ടുണ്ട്. പിഴ അടക്കാതിരുന്നാല്‍ അധികതടവും അനുഭവികേണ്ടതായി വരും.
2020 ലാണ് കേസിനാസ്പദമായ സംഭവം. ഭാര്യ വീട്ടില്‍ ഇല്ലാത്ത സമയത്താണ് ബന്ധുവായ 14-കാരിയെ പ്രതി ലൈംഗികമായി പീഡിപ്പിച്ചത്. പീഡനവിവരം പുറത്തറിഞ്ഞത് പെണ്‍കുട്ടി പ്രസവി്ച്ചതോടെയാണ്.
തുടര്‍ന്ന് ബന്ധുവായ പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. രാജക്കാട് പോലീസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം പൂര്‍ത്തിയാക്കിയ കേസില്‍ 23 സാക്ഷികളെ വിസ്തരിച്ചു. 27 രേഖകളും വിചാരണയ്ക്കിടെ കോടതിയില്‍ ഹാജരാക്കി. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്നതിനാല്‍ ഇരുപതുവര്‍ഷം തടവില്‍ കഴിഞ്ഞാല്‍ മതി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം