തിരുവനന്തപുരം: അന്തരിച്ച സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്റെ സംസ്കാരം വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് ശാന്തികവാടത്തിൽ. ഇന്ന് രാത്രി മൃതശരീരം ചിറയൻകീഴിലെ വീട്ടിലേക്ക് കൊണ്ടുപോകും.
വെള്ളിയാഴ്ച രാവിലെ 11 മുതൽ എകെജി സെന്ററിൽ പൊതുദർശനത്തിനുവയ്ക്കും. വൈകുന്നേരം മൂന്ന് മുതൽ സിഐടിയു ഓഫീസിനും പൊതുദർശനത്തിനുവയ്ക്കും.
1956ൽ കമ്യൂണിസ്റ്റ് പാർട്ടി അംഗമായ ആനത്തലവട്ടം, 1964 ൽ പാർട്ടി പിളർന്നപ്പോൾ സിപിഎമ്മിനൊപ്പം നിലയുറപ്പിച്ചു. 1985 ൽ സിപിഎം സംസ്ഥാന കമ്മിറ്റിയംഗമായി. ആറ്റിങ്ങൽ മണ്ഡലത്തിൽനിന്ന് മൂന്നുവട്ടം എംഎൽഎയായി. 2008 ൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായി. നിലവിൽ സിപിഎം സംസ്ഥാന സമിതിയിലെ പ്രത്യേക ക്ഷണിതാവും സിഐടിയു ദേശീയ വൈസ് പ്രസിഡന്റും അപ്പക്സ് ബോഡി ഫോർ കയർ വൈസ് ചെയർമാനുമാണ്. ഭാര്യ ലൈല. മക്കൾ: ജീവ ആനന്ദൻ, മഹേഷ് ആനന്ദൻ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം