സ്റ്റോക്ക്ഹോം: സാഹിത്യത്തിനുള്ള 2023ലെ നോബൽ പുരസ്കാരം നോർവീജിയൻ എഴുത്തുകാരൻ യോൻ ഫോസെയ്തക്ക്. ഗദ്യസാഹിത്യത്തിനും നാടകത്തിനും നൽകിയ സംഭാവനകൾക്കാണ് പുരസ്കാരം.
സമകാലിക നോര്‍വീജിയന്‍ സാഹിത്യത്തിലെ അതികായനാണ് യോണ് ഫൊസേ. നോവല്‍, ചെറുകഥ, കവിത, നാടകം, ലേഖനം, ബാലസാഹിത്യം, സിനിമ എന്നിങ്ങനെ നിറഞ്ഞുനില്‍ക്കുന്നതാണ്. 1989 മുതല്‍ തുടക്കം കുറിച്ച് അദ്ദേഹത്തിന്റെ സാഹിത്യ ജീവിതത്തില്‍ രചിക്കപ്പെട്ട മുപ്പത് പുസ്തകള്‍ നാല്‍പ്പതില്‍പരം ഭാഷകളില്‍ മൊഴി മാറ്റപ്പെട്ടിട്ടുണ്ട്.
രചനശൈലിയില്‍ ഏറെ വ്യത്യസ്തത പുലര്‍ത്തിയ ഈ എഴുത്തുകാരന് 1959 ല്‍ നോര്‍വേയുടെ പടിഞ്ഞാറന്‍ തീരത്താണ് ജനിച്ചത്. അദ്ദേഹം ഫിക്ഷന്‍ ലോകത്തേക്ക ആദ്യ ചുവട് വച്ചത് 1983 ല്‍ പുറത്തിറങ്ങിയ ചുവപ്പ്, കറുപ്പ് (red, black) എന്ന നോവലിലൂടെയായിരുന്നു. സെപ്റ്റോളജി (Septology) എന്ന പേരില്‍ പുറത്തുവന്ന നോവല്‍ ത്രയം അദ്ദേഹത്തെ ലോകപ്രശസ്തനാക്കി.
ആൻഡ് വി വിൽ നെവർ ബി പാർട്ടഡ് ആണ് ആദ്യമായി അവതരിക്കപ്പെട്ട നാടകം,. അതോടെ നാടകകൃത്ത് എന്ന നിലയിൽ ഫോസെ ശ്രദ്ധേയനായി. നാല്പതിലേറെ ഭാഷകളിൽ അദ്ദേഹത്തിന്റെ രചനകൾ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം