തിരുവനന്തപുരം: കുമാരപുരത്ത് സഹോദരിയെ സഹോദരൻ കുത്തിക്കൊലപ്പെടുത്തി. റിട്ടയേര്‍ഡ് കെഎസ്ഇബി ജീവനക്കാരിയായ വിജയമ്മയാണ് കൊല്ലപ്പെട്ടത്. കുത്തേറ്റ ഉടൻ തന്നെ വിജയമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇന്ന് വൈകിട്ടാണ് സംഭവം. സഹോദരനായ സുരേഷാണ് ഇവരെ കുത്തിക്കൊലപ്പെടുത്തിയത്. സുരേഷ് മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്നാണ് വിവരം. പ്രകോപനമില്ലാതെയായിരുന്നു ആക്രമണം എന്നാണ് വിവരം. ഇയാളെ മുൻപ് പലവട്ടം പോലീസ് തന്നെ ഇടപെട്ട് മാനസികാരോഗ്യ കേന്ദ്രത്തിലടക്കം ചികിത്സയ്ക്ക് കൊണ്ടുപോയിരുന്നു.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.