ചെന്നൈ: തമിഴ്നാട് ബി ജെ പി അധ്യക്ഷൻ കെ അണ്ണാമലൈയെ ചുമയും ശ്വാസംമുട്ടലിനെയും തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനെ തുടർന്ന് തമിഴ്നാട്ടിൽ ബിജെപി നടത്താനിരുന്ന പദയാത്ര മാറ്റിവച്ചു.
സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈയുടെ നേതൃത്വത്തിൽ നടത്തേണ്ടിയിരുന്ന മൂന്നാം ഘട്ട പദയാത്രയാണ് മാറ്റിവെച്ചതായി ബിജെപി അറിയിച്ചത്. ഒക്ടോബർ 16 നായിരുന്നു മൂന്നാം ഘട്ട പദയാത്ര തുടങ്ങൻ ബി ജെ പി തീരുമാനിച്ചിരുന്നത്. ഇത് രണ്ടാം തവണയാണ് ബി ജെ പിയുടെ മൂന്നാം ഘട്ട പദയാത്ര മാറ്റിവയ്ക്കുന്നത്. ഈ വെള്ളിയാഴ്ച തുടങ്ങാനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്. പിന്നീട് പതിനാറാം തിയതിയിലേക്ക് മാറ്റുകയായിരുന്നു. ഇതാണ് അണ്ണാമലൈയുടെ ആശുപത്രി പ്രവേശനത്തോടെ വീണ്ടും മാറ്റിവച്ചിരിക്കുന്നത്.
നേരത്തെ ദില്ലിയില്‍ നരേന്ദ്ര മോദിയും അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തുന്നതിനായി അണ്ണമലൈ പോയിരുന്നു. അതിന് ശേഷം ചെന്നൈയില്‍ തിരിച്ചെത്തിയ അദ്ദേഹം നേരെ ആശുപത്രിയിലേക്ക് പോവുകയായിരുന്നു. തുടര്‍ന്ന് ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ അദ്ദേഹത്തിന് വിശ്രമം നിശ്ചയിക്കുകയായിരുന്നു.
അതേസമയം കഴിഞ്ഞാഴ്ച തമിഴ്നാട്ടിലെ എന്‍ഡിഎ മുന്നണിയില്‍ നിന്നും എഐഎഡിഎംകെ പിരിഞ്ഞു പോയിരുന്നു. അണ്ണാദുരൈയേയും ജയലളിതയേയും ബിജെപി അധിക്ഷേപിച്ചെന്ന് കുറ്റപ്പെടുത്തിയായിരുന്നു എഐഎഡിഎംകെ മുന്നണി വിട്ടത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം