കൂവപ്പടി ജി ഹരികുമാർ
നെടുമ്പാശ്ശേരി: ശ്രീശങ്കരാചാര്യർ അറിവിന്റെ ആദ്യക്ഷരം കുറിച്ചതെന്നു വിശ്വസിച്ചുപോരുന്ന ചരിത്ര പ്രസിദ്ധമായ നെടുമ്പാശ്ശേരി ആവണംകോട് സ്വയംഭൂ സരസ്വതി ക്ഷേത്രത്തിൽ ഒക്ടോബർ 15 മുതൽ 24 വരെ നീണ്ടു നിൽക്കുന്ന നവരാത്രി മഹോത്സവത്തിന്റെ ഒരുക്കങ്ങളുടെ ഭാഗമായുള്ള പന്തൽ കാൽനാട്ടു കർമ്മം നാഷണൽ ഫെഡറേഷൻ ഓഫ് ടൂറിസം ആന്റ് ട്രാൻസ്‌പോർട്ട് കൂപ്പറേറ്റീവ്സ് ഓഫ് ഇന്ത്യാ ലിമിറ്റഡ് റീജിയണൽ ചെയർമാനും, നവരാത്രി ആഘോഷ കമ്മിറ്റിയുടെ ജനറൽ കൺവീനറുമായ കെ.പി. മനോജ്കുമാർ നിർവ്വഹിച്ചു.
ഒക്ടോബർ 2ന് രാവിലെ 9.30ന് അലങ്കരിച്ച പന്തലിന്റെ കാൽ, ക്ഷേത്രം മേൽശാന്തി പൂജിച്ചതിനുശേഷം ഭക്തജനങ്ങളുടെ സാന്നിധ്യത്തിൽ നാട്ടി. കേരള ക്ഷേത്രസേവാ ട്രസ്റ്റ് രക്ഷാധികാരി എം.പി. നാരായണൻ, സെക്രട്ടറി പി. ശശികുമാർ, ട്രഷറർ സജീഷ് കെ.ആർ, അസിസ്റ്റന്റ് സെക്രട്ടറി സുദീപ് എം, മുപ്പത്തിരണ്ടാമത് നവരാത്രി നൃത്ത-സംഗീതോത്സവം കോ-ഓർഡിനേറ്റർ സുമേഷ് മേനോൻ നെടുവന്നൂർ, പന്തൽ നിർമ്മാണ ജോലികള്‍ ഏറ്റെടുത്തിരിക്കുന്ന ചിത്തിര ഡെക്കറേഷൻസ് ഉടമ സുരേഷ് വി.എ, ശബ്ദവും വെളിച്ചവും നൽകുന്ന കെ.സി. സൗണ്ട്സ് ഉടമ കെ.സി. ഷാജി തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ക്ഷേത്രത്തിൽ ഒക്ടോബർ 24 വിജയദശമി നാളിലെ വിദ്യാരംഭത്തിന് ഉള്ള ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു. ക്ഷേത്രത്തിന്റെ ഔദ്യോഗിക വെബ്സൈറ്റായ avanamcodesaraswathi.com വഴിയാണ് ബുക്കുചെയ്യേണ്ടത്. നിത്യേന വിദ്യാരംഭം നടത്താൻ സാധിക്കുന്ന ഈ ക്ഷേത്രത്തിൽ മഹാനവമി ദിനം ഒഴികെയുള്ള ദിവസങ്ങളിളെല്ലാം വിദ്യാരംഭം നടത്താൻ സാധിയ്ക്കുമെന്ന പ്രത്യേകതയുണ്ട്.
എന്നാൽ, വിജയദശമി ദിനത്തിൽ മാത്രമേ ബുക്കിംഗ് ഓൺലൈൻ ആയി ചെയ്യേണ്ടതുള്ളൂ. അന്ന് ഓൺലൈൻ ബുക്കിംഗ് ഇല്ലാതെയും വിദ്യാരംഭം നടത്താം. അധ്യാപകരും കലാകാരന്മാരും തന്ത്രി ശ്രേഷ്ഠരും അടക്കമുള്ളവരാണ് കുട്ടികളെ എഴുത്തിനിരുത്തുന്നത്. കൂടുതൽ വിവരങ്ങൾക്കായി 9846151002 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം